ക്രിക്കറ്റ് താരമായി ദുല്‍ഖര്‍: ‘ദി സോയ ഫാക്ടര്‍’ ജൂണ്‍ 14-നെത്തും

0
200

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രം ‘ദി സോയ ഫാക്ടര്‍’ ജൂണ്‍ 14-ന് തിയറ്ററിലെത്തും. അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയ ഫാക്ടര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി സോയ ഫാക്ടര്‍’. ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. സോനം കപൂറാണ് ദുല്‍ഖറിന്റെ നായിക. നിര്‍മ്മാതാക്കളായ ഫോക്‌സ് സ്റ്റാര്‍ ഇന്ത്യയാണ് റിലീസ് തീയതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

1983-ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് നോവല്‍ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം ജയിച്ചത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് 2011-ലെ ലോകകപ്പിലും ‘സോയ ഫാക്ടര്‍’ പ്രയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണ് ‘ദി സോയ ഫാക്ടര്‍’. ആദ്യ ചിത്രം ‘കാര്‍വാ’ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here