ന്യൂഡല്‍ഹി: കോടതി വിധികളിലും രേഖകളിലും പതിവായി കടന്നുകൂടുന്ന സ്ത്രീവിരുദ്ധ പ്രയോഗങ്ങളും വിശേഷണങ്ങളും ഒഴിവാക്കാന്‍ കൈപ്പുസ്തകവുമായി സുപ്രീംകോടതി. സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക നിലപാടുകള്‍ പൊളിച്ചെഴുതുന്ന 30 പേജുള്ള പുസ്തകം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പുറത്തിറക്കി. ‘അവിവാഹിതയായ അമ്മ’ എന്ന പ്രയോഗം വേണ്ട ‘അമ്മ’ എന്ന് മാത്രം മതി എന്ന് നിര്‍ദേശിക്കുന്നു. ‘പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം’ എന്നുവേണ്ട പകരം ‘വസ്ത്രധാരണം’ മതി. ‘പൂവാലശല്യം’ എന്നത് ‘തേരുവിലെ ലൈംഗികാതിക്രമങ്ങള്‍’ എന്ന് മാറ്റണം. ലൈംഗികന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കാനും ശുപാര്‍ശയുണ്ട്. ‘ട്രാന്‍സ് സെക്ഷ്വല്‍’ എന്ന പദം വേണ്ട. പകരം ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് ഉപയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു. അതിവൈകാരിക സ്വഭാവമുള്ളവരാണ് സ്ത്രീകളെന്ന കാഴ്ചപ്പാട് അബദ്ധമാണെന്നും കൈപ്പുസ്തകം ചൂണ്ടിക്കാട്ടുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല