സംസ്ഥാന സ്‌കൂള്‍കലോത്സവം ജനുവരിയില്‍

0
127

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടത്തും. കായിക മേള തൃശ്ശൂര്‍ കുന്നംകുളത്തും നടത്താന്‍ അദ്ധ്യാപക സംഘടനകളുടെ യോഗത്തില്‍ ധാരണയായി. സ്‌കൂള്‍ മേളകള്‍ക്കുള്ള അദ്ധ്യാപക സംഘടനകളുടെ ചുമതലയും നിശ്ചയിച്ചു. സ്‌പെഷ്യല്‍ സ്‌കൂള്‍മേള എറണാകുളത്തും ശാസ്ത്രമേള തിരുവനന്തപുരത്തും സംഘടിപ്പിക്കും. ടിടിഐ കലോത്സവം പാലക്കാട്ടായിരിക്കും.

സ്‌കൂള്‍, ഉപജില്ലാ മേളകള്‍ ഒക്ടോബറിനകവും ജില്ലാമേളകള്‍ ഡിസംബര്‍ ആദ്യ വാരത്തിനകവും പൂര്‍ത്തിയാക്കണം. സംസ്ഥാനതല മേളകള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടറില്‍ നിന്ന് നേരിയ മാറ്റമുണ്ടാകും. തീയതികളും വിശദാംശങ്ങളും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പിന്നീട് പ്രഖ്യാപിച്ചു. അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് അധ്യക്ഷനായി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here