വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ്. അറിവും കഴിവും നൈപുണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നില്ല എന്നത് വ്യാപാര വാണിജ്യ വ്യവസായ രംഗത്തെ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍.എം.സി.സി സ്കില്‍ ഡെവലപ്പ്മെന്റ് കമ്മിറ്റിക്ക് കീഴില്‍ അവസര്‍ പദ്ധതിക്ക് തുടക്കമിട്ടത്. കോളേജ് ഓഫ് കൊമേഴ്സിന്‍റെ സഹകരണത്തോടെയാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്.
സൗജന്യ തൊഴില്‍ പരിശീലനം ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രിലിമിനെറി ടെസ്റ്റ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിശീലന സ്ഥാപനമായ ഐ.എല്‍ ആന്‍ഡ് എഫ്.എസ്സിന്‍റെ നേതൃത്വത്തില്‍ 19ന് രാവിലെ 9.30 മുതല്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 19ന് മുന്‍പ് ചേംബര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
പരിശീലന കോഴ്സുകള്‍: റീട്ടെയില്‍ മാനേജ്മെന്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ജി.എസ്.ടി അസിസ്റ്റന്റ്, ഫ്രന്റ് ഓഫീസ് മാനേജ്‌മന്റ്, ബിസിനസ് സ്കില്‍സ്, ബിസിനസ് ഇംഗ്ലീഷ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04972703399.