തെറ്റു തിരുത്തിയ നക്ഷത്രങ്ങളിലേക്ക്…

17
592

സിനിമ

അനുപ്രിയ എസ്

The love lesson of survival formed in between two hearts.

When I start writing about the story, even words are silent, because the experience that have given me is so beautiful, that words cannot express it.

Marty Bowen- Wyck Godfrey കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം,
“THE FAULT IN OUR STARS”
ലളിതമായ ജീവിതവീക്ഷണത്തിലൂടെ കടന്നുപോവുന്ന ചിത്രം ഓർത്തുവയ്ക്കാൻ കഴിയുന്ന കഥാസന്ദർഭങ്ങൾ ചേർത്തുപിടിച്ചുകൊണ്ട് ഒരു ശരാശരിപ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുണ്ട്.

മരണമെന്ന വിചിത്രമായ ഒരു ആശയത്തെ അത്ഭുതത്തോടെ വരവേൽക്കാൻ ആഗ്രഹിക്കുന്ന Lung ക്യാൻസർ രോഗിയായ Hazel Grace ന്റെ കഥയിലൂടെയാണ് സിനിമ തുടങ്ങുന്നത്.
സിനിമയുടെ തുടക്കവും അവസാനവുമെല്ലാം ഈ വിചിത്ര ആശയത്തിന്റെ ചുവടുപിടിച്ചുള്ള യാത്രയുമാണ്. നടി Shailene Woodley. ക്യാൻസറിന്റെ വികൃതമായ വികാരങ്ങളെയും സഹതാപങ്ങളെയും നിരസിക്കുന്നതിലൂടെ പ്രേക്ഷകരുടെ സഹതാപം ഉറപ്പാക്കുന്നു. എല്ലാ രംഗങ്ങളിലും ഒരു ഓക്സിജൻ ട്യൂബ് വഹിച്ചുകൊണ്ടാണ് Hazel പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തിന്റെ സ്വാഭാവിക അവതരണത്തിന്റെ മികച്ച കണ്ണാടിയാണ് Hazel.

anupriya-s
അനുപ്രിയ എസ്

Ansel Elgort ന്റെ നിഷ്കളങ്കമായ ചിരിയിൽ ചേർന്നുനിൽക്കുന്ന Augustus Water എന്ന കഥാപാത്രത്തിന്റെ അവതരണ മികവ്. കാൻസർ രോഗിയായി ഒരു കാൽ നഷ്ട്ടപ്പെട്ട വേദനകളിൽ തന്റെ വികാരങ്ങളെ പിടിച്ചുകെട്ടാൻ അനുവദിക്കാത്ത അതുല്യനായ ചെറുപ്പക്കാരൻ. പോസറ്റീവ് എനർജിയുടെ സുന്ദര രൂപം.

അതിനിടയിൽ, അവർക്ക് രണ്ടുപേർക്കും കൂടെ മറ്റൊരു കൂട്ടുകാരൻ ഉണ്ടാവുന്നുണ്ട്. കണ്ണ് നഷ്ട്ടപ്പെട്ട Issac. മൂന്നുപേരും നല്ല സുഹൃത്തുക്കളായി. ഇടയ്ക്കിടെയായി കാൻസർ രോഗികൾക്കായുള്ള പിന്തുണാ ഗ്രൂപ്പിൽ അവർ കണ്ടുമുട്ടുകയാണ്.

തുടർന്നു. Hazel ന്റെ പ്രിയപ്പെട്ട നോവൽ AN IMPERIAL AFFLICTION Augustus മായി പങ്കിടുന്നു. നോവലിന്റെ അവ്യക്തമായ അന്ത്യം അവരിൽ ജിഞ്ജാസ ഉണ്ടാക്കുന്നുണ്ട്. ഒടുവിൽ രചയിതാവിനെ സമീപിക്കാനുള്ള തീരുമാനത്തിൽ Augustus ന്റെ താല്പര്യമനുസരിച്ചുകൊണ്ട് Hazel ഇമെയിൽ അയക്കുന്നു. Hazel ന് ഒരു ക്ഷണം അയച്ചുകൊടുത്തുകൊണ്ട് രചയിതാവ് Peter Van അവ്യക്തമായ അന്ത്യം വിശദീകരിക്കാൻ താൽപര്യപ്പെടുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ നിറവിൽ തിളങ്ങുന്ന Hazel ന്റെ സന്തോഷവും ആവേശവും സിനിമയിൽ കാണാം. എങ്കിലും രചയിതാവ് Peter van ൽ നിന്നും ശരിയായ മറുപടി ലഭിച്ചില്ല.

അവിടെയും, Augustus ന്റെ മനോഹരമായ പുഞ്ചിരിയിൽ അലിഞ്ഞുപോയ നിരാശകൾക്ക് പോലും സ്നേഹത്തിന്റെ ചൊവയായിരുന്നുവില്ലേ… അതായത്, വൈകാരികമായ നിമിഷങ്ങളിലെ വിശേഷം നമ്മൾ അറിയുന്നു. അങ്ങനെ, ഇനിയുമേറെ പറയാനുള്ള സ്നേഹഭാവങ്ങളാണ് സിനിമയുടെ കാതൽ !

ആദ്യപകുതിയിൽ യാതൊന്നും തടസ്സമില്ലാത്ത വിധത്തിൽ കഥാപാത്രങ്ങളെ ഒരുക്കിയെടുത്ത്‌, രണ്ടാം പകുതി ആയപ്പോഴേക്കും ജീവിതത്തിലെ പ്രധാനമായ ഘടകങ്ങൾക്ക് ഭംഗി നൽകുന്നുണ്ട്. അമിതസ്നേഹമോ ത്യാഗമോ ഒന്നും അവതരിപ്പിക്കാതെ തന്നെ കടന്നുപോവുന്ന സിനിമ പരിപൂർണതയിൽ എത്തുന്നു.

നല്ല ചിത്രം എന്ന അഭിപ്രായം കേട്ടതിനപ്പുറം നിരൂപണങ്ങളോ ആസ്വാദനക്കുറിപ്പുകളോ ഇല്ലാതെയാണ് ഇതേ സിനിമയുടെ ഹിന്ദി പകർപ്പായ “ദിൽ ബേച്ചാര” കാണുന്നത്. ഒറ്റനോട്ടത്തിൽ കയ്യടിക്കാൻ തോന്നുന്ന സംവിധായകന്റെ മികച്ച ചിത്രം.
ജീവിതത്തിലെ ചില ഏടുകളിലേക്കുള്ള ഉൾക്കാഴ്ച കൂടിയാണ് ഈ രണ്ടു സിനിമകളുടെയും പ്രമേയം.
കൃത്യമായ കാസ്റ്റിങ്ങിൽ വന്ന ആവിഷ്കാര മികവും എടുത്തുപറയേണ്ട ഒന്നാണ്. കഥാപാത്രങ്ങളും കാസ്റ്റിംങ്ങും എല്ലാം പാകത്തിലുള്ളവ തന്നെ.
കയ്പ്പ് നിറഞ്ഞ അനുഭവങ്ങൾ പേറി ജീവിതത്തിൽ നിന്നും സ്വയം ഒരു മടക്കയാത്രയിൽ അവസാനം കുറിച്ച സുശാന്ത് സിംഗ്; കഥാപാത്രങ്ങളെ മനസ്സിൽ സൂക്ഷിക്കുന്ന പ്രേക്ഷകന് വേണ്ടുന്ന ചേരുവകളെല്ലാം സമ്മാനിക്കുന്നുണ്ട്.

We all know how a wind blows away. It blows away somewhere. These peoples don’t have to look at life like that. They walked again, following in the footsteps of that wind-blown path.

Survive with words, be loved, rejoice

അങ്ങനെ എവിടെയൊക്കെയോ നമ്മളെയും കണ്ടുമുട്ടുന്നു.
“You know, just treat me like I’m not dying”
സ്വാഭാവികത കൈവരുന്ന സംഭാഷണങ്ങൾ ഉൾക്കൊള്ളാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്
എന്നത് Augustus ന്റെ ഈ വാക്കുകൾക്ക് അവകാശപ്പെടാം.

ഒടുവിൽ ക്ലൈമാക്സിൽ Augustus ന്റെ മരണം…
ഓർമ്മകളിലൂടെ ഇറങ്ങി നടന്ന്, പീന്നീട്, ആ നിശയിൽ തിളങ്ങിയ ആകാശത്തിലെ നക്ഷത്രങ്ങളോട് അവൾ കഥ പറഞ്ഞതാവും….
“THE FAULT IN OUR STARS”
ഏതോ മനോഹരമായ നിമിഷത്തെ നോക്കി പാബ്ലോ നെരൂദ കുറിച്ചിട്ട വരികൾ പോലെ, അന്നത്തെ നിശയും ആ വെണ്ണിലാവിൽ തിളങ്ങുന്ന മലനിരകളും മാറിയില്ലെങ്കിലും, ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാക്കളല്ല, എത്രമേൽ മാറിനാം…

കവിഭാവനയെ ചിന്തിപ്പിച്ച തൂലികയിൽ അല്ല, ഒരു ചിത്രകാരന്റെ ക്യാൻവാസിലെ നിറങ്ങളിലല്ല, മറ്റൊരു കലാകാരന്റെ ശില്പത്തിൽ കൊത്തിവച്ച അത്ഭുത്തിലല്ല… അവിടെ ദൈർഘ്യത്തെ അളന്നിട്ടില്ലാത്ത കാഴ്ചയിലെ, പ്രണയനൂലിൽ കോർത്തിട്ട അതിജീവനത്തിൽ വിസ്മയം തീർത്തപോലെ, ചോദിക്കട്ടെ, ഇത്ര മനോഹരമായി മറ്റെന്തിനെയെങ്കിലും വർണിക്കാൻ കഴിയുമോ !

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Download Android App.

17 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here