വടകര ‘തണലി’ലെ ദൈവത്തിന്‍റെ മക്കള്‍

0
1080

സജീര്‍. എസ്.ആര്‍.പി

നിരന്തര അവഗണന കൊണ്ട് പൊതുയിടങ്ങളിൽ നിന്ന് നാം ബോധപൂർവ്വം മാറ്റി നിർത്തിയ കുറച്ച് പേർ വടകര ടൗൺ ഹാളിൽ നിന്ന് നാടകം കളിച്ചു. കലയും കായികമൊന്നും അനുവദിക്കാതെ നാല് ചുമരുകൾക്കപ്പുറത്ത് വേറൊരു ലോകം നിങ്ങൾക്ക് സാധ്യമല്ലെന്ന് പറഞ്ഞ് അവരുടെ പ്രത്യേക ശേഷികളെ ഇല്ലാതാക്കുന്ന നമ്മളൊരോരുത്തർക്ക് മുന്നിലും ഒരായിരം ചോദ്യങ്ങളുയർത്തി കൊണ്ടാണ് എടച്ചരി തണൽ സെപഷ്യൽ സ്കൂളിലെ കുട്ടികൾ  കുട്ടിക്കഥകളി എന്ന നാടകത്തിലുടെ കണികളുടെ ഹൃദയത്തിലേക്കിറങ്ങി പോയത്.

മനോഹരമായ അഭിനയം കൊണ്ടും നൃത്തചുവടുകൾക്കൊണ്ടുമൊക്കെ കാണികളെ അത്ഭുതപെടുത്തുന്ന പ്രകടനങ്ങളുമായ് അവർ തകർത്താടിയപ്പോൾ, പൊതുയിടങ്ങൾ തങ്ങളുടേത് കുടിയാണെന്ന പ്രഖ്യാപനത്തോടൊപ്പം തന്നെ  ഭിന്ന ശേഷിയുള്ള വരെ കൃത്യമായ പരിശീലനം കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ കഴിയുമെന്ന് കൂടി തെളിയിക്കുകയാണ് തണലിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.

എത്ര മനോഹരമായാണ് തിലോത്തമയായും നഗുലനായും പപ്പി എന്ന പട്ടി കുട്ടിയായും  വേഷമിട്ടവർ അഭിനയിച്ചത്. ശബ്ദത്തിൽ നേരിട്ട സാങ്കേതിക തടസ്സത്തെ എത്ര ഭംഗയായാണവർ മറികടന്നത്. ഒപ്പനക്കളിയും നൃത്തവും തിരുവാതിരയുമൊക്കെ എത്ര രസത്തിലാണാ കുട്ടികൾ അവതരിപ്പിച്ചത്. അവരുടെ അഭിനയത്തിനു മുന്നിൽ എത്ര പ്രകാശിത മുഖവുമായാണ് ഓരോ രക്ഷിതാവുമിരുന്നത്.

അടുത്തിരിക്കുന്ന അപരിചിതനായ എന്നോട് സ്റ്റേജിലേക്ക് ചുണ്ടി അതാ എന്റെ മോനെന്ന് എത്ര അഭിമാനത്തോടു കൂടിയാണാ അമ്മ പറഞ്ഞത്. ആ നേരത്ത് കണ്ണു നിറഞ്ഞിട്ടും എന്ത് വെളിച്ചമായിരുന്നു ആ അമ്മയുടെ മുഖത്തിന്. ശരിക്കും ദൈവത്തിന്റെ കുട്ടികളാണവർ. ഇല്ലെങ്കിൽ കണ്ടേറെ നേരം കഴിഞ്ഞിട്ടും മനസ്സിന്റെ ഉള്ളിലിങ്ങനെ ചിരി പടർത്താൻ വേറാർക്കാവും.

വടകര തണല്‍ ഭിന്ന ശേഷി സ്കൂല്‍ കുടുംബം ഏപ്രില്‍ ഒന്നിന് വടകര ടൌണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് സി.കെ നാണു MLA ഉല്‍ഘാടനം ചെയ്തു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ ജേതാവ് നക്ഷത്ര മനോജ്‌ മുഖ്യാതിഥി ആയിരുന്നു. കാലിക്കറ് സര്‍വകലാശാല വി.സി  ഡോ: മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി.
വടകര നഗരസഭ ചെയര്‍മാന്‍ ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിന് ഡോ: ഇദ്റീസ് സ്വാഗതം ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here