സച്ചിന്‍ എസ്. എല്‍
നവാഗതനായ കെ. ആർ പ്രവീൺ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘തമി’ യുടെ ഷൂട്ടിംഗ് കൊയിലാണ്ടിക്കടുത്ത് ഊരള്ളൂരിൽ പുതിയേടത്ത് തറവാടിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
തുടക്കം മുതൽ വളരെ വ്യത്യസ്തവും അതിലേറെ കൗതുകവും ഉണർത്തുന്നതായിരുന്നു തമി . പതിവ് പൂജകളുടെ ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെ വളരെ ലളിതവും നന്മപൂര്‍ണ്ണവുമായ ചടങ്ങിനു ചരിത്രം ഉറങ്ങുന്ന പുതിയേടത്ത് തറവാട് സാക്ഷിയായി. ആര്‍ഭാടചടങ്ങുകള്‍ എല്ലാം ഒഴിവാക്കി ആ തുക മുതിർന്ന കലാകാരന്മാരായ രാജൻ പാടൂരിനും ശ്രീമതി വിജയലക്ഷ്മി ബാലനും നല്‍കി അവരുടെ പ്രാര്‍ത്ഥനയോടും ആശിര്‍വാദത്തോടെയും കൂടിയാണ് തമി തുടക്കം കുറിച്ചത്.
ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സോഹന്‍ സീനു ലാല്‍, ശശി കലിംഗ, സുനില്‍ സുഗത, ശരണ്‍ എസ് എസ്, നിതിന്‍ തോമസ്, ഷാജി ഷോ ഫൈന്‍, അരുണ്‍ സോള്‍, രാജന്‍ പാടൂര്‍, വിജയലക്ഷ്മി ബാലന്‍ എന്നിവരെ കൂടാതെ നായികമാരായി ഗോപിക അനില്‍, ജിസ്മ ജിജി എന്നിവർ ഉൾപ്പെടെ അറുപതോളം പുതുമുഖങ്ങള്‍ അണിനിരക്കുന്നു.
സന്തോഷ് സി പിള്ള ഛായാഗ്രാഹണം കൈകാര്യം ചെയ്യുമ്പോൾ നൗഫൽ അഹമ്മദ് എഡിറ്റിംഗും, അരുണ്‍ വെഞ്ഞാറമൂട് കലാസംവിധാനവും, ലാലു കൂട്ടാലിട ചമയവും നിർവ്വഹിക്കുന്നു. വിനയ് ചെന്നിത്തലയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
ഫൗസിയ അബൂബക്കറിന്റെയും നിധീഷ് നടേരിയുടെയും വരികൾക്ക് വിശ്വജിത്താണു സംഗീതം നൽകിയിരിക്കുന്നത്.
[…] കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന തമിയുടെ തിരക്കഥയും സംവിധാനവും […]