ടീച്ചറാണ്, അസിസ്റ്റന്റ്‌ അല്ല

0
383

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകള്‍ പുനർനാമകരണം ചെയ്ത് ഉത്തരവായി. സ്കൂൾ അസിസ്റ്റന്റ്‌ എന്ന് അറിയപ്പെടുന്ന തസ്തികകൾ ഇനി സ്കൂൾ ടീച്ചർ എന്നാവും.

കേരള വിദ്യാഭ്യാസ ചട്ടങ്ങള് (കെ.ഇ.ആർ) പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകള്‍ നാമകരണം ചെയ്തിരിക്കുന്നത് എൽ.പി സ്കൂള് അസിസ്റ്റന്റ് (LPSA), യുപി സ്കൂള്‍ അസിസ്റ്റന്റ് (UPSA), ഹൈസ്കൂള്‍ അസിസ്റ്റന്റ് (HSA), ട്രെയിനിംഗ് സ്കൂള്‍ അസിസ്റ്റന്റ് (TSA) എന്നിങ്ങനെയാണ്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമങ്ങളും അവയെ അടിസ്ഥാനമാക്കി സംസ്ഥാന ചട്ടങ്ങളും പുറപ്പെടുവിച്ചപ്പോള്‍ അധ്യാപകന് എന്നതിന് ” ടീച്ചർ ” എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ‘ അസിസ്റ്റന്റ്‌ ‘ എന്നതിന്  പകരം ‘ടീച്ചർ ‘ എന്നുള്ളതാണ് ഉചിതമെന്നും ഇത്‌ പ്രകാരം അദ്ധ്യാപക തസ്തികകൾ പുനർനാമകരണം ചെയ്യണമെന്നും പൊതുവിദ്യാഭാസ ഡയറക്റ്റർ പരാമർശിത കത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.

പുതിയ ഉത്തരവ്‌ പ്രകാരം L.P സ്കൂള്‍ ടീച്ചർ (LPST), യുപി സ്കൂള്‍ ടീച്ചർ (UPST), ഹൈസ്കൂള്‍ ടീച്ചർ (HST), ട്രെയിനിംഗ് സ്കൂള്‍ ടീച്ചർ (TST) എന്നിങ്ങനെയാവും തസ്തികകൾ ഇനിമുതൽ അറിയപ്പെടുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here