പേരാന്പ്ര ഫെസ്റ്റ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
674

പേരാന്പ്ര : പേരാന്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തിൽ ഫിബ്രവരി 5 മുതൽ 12 വരെ നടക്കുന്ന പേരാന്പ്ര ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉത്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാനും മുൻ എം എൽ എയുമായ കെ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി .എ കെ ബാലൻ , രാജൻ മരുതേരി, എ കെ ചന്ദ്രൻ മാസ്റ്റർ, എസ് പി കുഞ്ഞമ്മദ്,  എൻ പി ബാബു, ബിജുകൃഷ്ണൻ, ഒ ടി ബഷീർ, കെ കുഞ്ഞിരാമൻ, പി കെ എം ബാലകൃഷ്ണൻ, കെ സജീവൻമാസ്റ്റർ, സുരേഷ്ബാബു കൈലാസ് , പി പി ബാലൻ, സുജാത മനക്കൽ, മനോജ് ആവള, അരിക്കുളം പ്രഭാകരൻ, എന്നിവർ സംസാരിച്ചു . സംഘാടക സമിതി ജനറൽകൺവീനർ എം കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതവും കലാവിഭാഗം കൺവീനർ രാജൻതിരുവോത്ത് നന്ദിയും പറഞ്ഞു . പേരാന്പ്ര കുറ്റ്യാടി റോഡിലെ മിനിസിവിൽ സ്‌റ്റേഷന് അടുത്താണ് ഓഫീസ് . സമീപത്തെ സീഡ്ഫാമിന്റെ സ്ഥലത്ത് പതിനായിരം പേർക്ക് പരിപാടികൾ കാണാനുള്ള പ്രധാനവേദിയുടെയും , നാൽ പതിനായിരം ചതുരശ്ര അടിയിൽ ശീതീകരിച്ച 150 സ്റ്റാളുകളുടെയും നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു . അമ്യൂസ്മെന്റ് പാർക്ക് ,ഫുഡ് കോർട്ട് എന്നിവയും ഈ ഗ്രൗണ്ടിലാണ് ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here