ഒറ്റച്ചോദ്യം – ബോസ് കൃഷ്ണമാചാരി

0
214

സംഭാഷണംഅജു അഷ്‌റഫ് / ബോസ് കൃഷ്ണമാചാരി

ചോ: ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ബിനാലെ. 2011 ൽ കൊച്ചിയിൽ ആരംഭിച്ച മേള, അഞ്ച് എഡിഷനുകളിൽ അരങ്ങേറിക്കഴിഞ്ഞു. ഒരു ദശാബ്ദം എന്നാൽ, തിരിഞ്ഞുനോക്കാൻ സമയമായിരിക്കുന്നു എന്ന് കരുതാമല്ലോ. പ്രഥമ ബിനാലെയിൽ നിന്നും ഈ എഡിഷനിൽ എത്തി നിൽക്കുമ്പോൾ, ആസ്വാദകരുടെ പ്രതികരണങ്ങൾ എത്രത്തോളം മാറിയിട്ടുണ്ട്? അറബിക്കടലിന്റെ റാണിയെ ബിനാലെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

: തുടക്കം വെല്ലുവിളികൾ നിറഞ്ഞത് തന്നെയായിരുന്നു. ബിനാലെ ആരംഭിക്കുന്നതിന് മുൻപ് തന്നെ, എട്ട് പേജുകൾ നീളമുള്ളൊരു ലേഖനത്തിലൂടെയാണ് മലയാളത്തിലെ പ്രമുഖ വാരികകളിൽ ഒന്ന് ബിനാലെയ്ക്ക് എതിരായി രൂക്ഷ വിമർശനം അഴിച്ചുവിട്ടത്. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ പോലും അവർ തെല്ലും മടി കാണിച്ചില്ല. അവിടെ നിന്നും ഇവിടെ വരെയുള്ള യാത്രകളിൽ പലതുമെനിക്ക് ത്യജിക്കേണ്ടി വന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് എന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ടിയിരുന്ന നിമിഷങ്ങളാണ്. മക്കൾക്കൊപ്പം അധികസമയമിരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്നതൊരു വസ്തുതയാണ്.

എന്നാലിന്ന് സ്ഥിതി തീർത്തും വ്യത്യസ്തമാണ്. ബിനാലെയെ ജനങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചുകഴിഞ്ഞു. പേരിലൊരു കൊച്ചി ഉണ്ടെങ്കിൽ പോലും, ഒരു നാട്ടിലൊതുങ്ങാതെ, ഇന്ത്യയുടെ തന്നെ മുഖമായി മാറാൻ മേളയ്ക്ക് സാധിച്ചു. ആരുമറിയാതെ അരങ്ങേറുന്ന മേള അല്ലിന്ന് ബിനാലെ. കൊച്ചിയിലെ ഓട്ടോക്കാരും, തൊഴിലാളികളും അടങ്ങുന്ന മധ്യവർഗ സമൂഹം മേളയ്ക്ക് നൽകുന്ന പിന്തുണ വലുതാണ്. ബിനാലെ അരങ്ങേറാറുള്ള വർഷങ്ങളിലെ കൊച്ചിയും, പരിപാടി ഇല്ലാതെ വർഷങ്ങളിലെ കൊച്ചിയും തമ്മിലുള്ള അന്തരമിന്ന് പ്രകടമാണ്. അതാണ് ബിനാലെയുടെ വിജയത്തിന്റെ ഏറ്റവും വലിയ തെളിവും.


ബോസ് കൃഷ്ണമാചാരി

ആധുനിക ഇന്ത്യൻ ചിത്രകാരൻന്മാരിൽ പ്രമുഖൻ. പ്രദർശനങ്ങളുടെയും പ്രൊജക്റ്റുകളുടെയും ക്യൂറേറ്ററായി പ്രവർത്തിച്ചു വരുന്ന ബോസ്, കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിലൊരാളാണ്. ആലുവയിലാണ് ജനിച്ചതെങ്കിലും, മുംബൈ ആണ് വാസസ്ഥലവും പ്രധാന പ്രവർത്തനമണ്ഡലവും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here