കണ്ണൂര്‍: ദേശാഭിമാനി സംഘടിപ്പിക്കുന്ന ടി പദ്മനാഭന്‍ സംസ്കാരികോല്സവം മാര്‍ച്ച് ഒന്ന് മുതല്‍ പത്ത് വരെ കണ്ണൂരില്‍ വെച്ച് നടക്കും. ദേശാഭിമാനി കഴിഞ്ഞ വര്‍ഷം മുതല്‍ സാമൂഹ്യ-സാംസ്കാരിക-സാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്കാരം നല്‍കി വരുന്നുണ്ട്. അതിനോട് അനുബന്ധിച്ച് സാംസ്കാരികോല്‍സവം സംഘടിപ്പിക്കുന്നുമുണ്ട്. എം ടി വാസുദേവന്‍ നായര്‍ക്കായിരുന്നു ആദ്യ പുരസ്കാരം. അതോടനുബന്ധിച്ച് എം. ടി ഫെസ്റ്റ് കോഴിക്കോട് സംഘടിപ്പിച്ചിരുന്നു.
രണ്ടാമത് ദേശാഭിമാനി പുരസ്കാരം മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതി ടി പത്മനാഭന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും. അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് മാര്‍ച്ച് ഒന്നുമുതല്‍ 10ന് വരെ കണ്ണൂരില്‍ ടി പതമനാഭന്‍ സാംസ്കാരികോല്‍സവം സംഘടിപ്പിക്കും. ചെറുകഥാ സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് ടി പത്മനാഭനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ദേശാഭിമാനി പുരസ്കാരം ഏര്‍പ്പെടുത്തിയത്.
മലയാള ചെറുകഥാ സാഹിത്യത്തെ ലോകവിതാനത്തിലേക്കെത്തിച്ച മഹാപ്രതിഭയാണ് ടി പത്മനാഭനെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. . ജീവിതത്തിന്‍റെ നാനാവശങ്ങളെ ഇത്ര സൂക്ഷ്മമായും മഹത്തരമായും ചെറുകഥയുടെ ചെറുക്യാന്‍വാസില്‍ നിബന്ധിച്ച മറ്റാരുമില്ല. പതിനേഴാം വയസ്സില്‍ കഥയെഴുതിത്തുടങ്ങിയ പത്മനാഭന്‍, എണ്‍പത്തിയെട്ടാം വയസ്സിലും അതേ സര്‍ഗാത്മകത്തികവോടെ എഴുത്ത് തുടരുന്നു. 190ല്‍പരം കഥകളെഴുതി. പത്മനാഭന്‍റെ ഒരൊറ്റ കഥയിലും പ്രതിലോമസമീപനമില്ല. പ്രതിനായകരുമില്ല. സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ ഉണര്‍ത്തുന്നവയാണ് കഥകളെല്ലാം. ടി പത്മനാഭനെപോലെ, എംടിയെപോലെ ഉന്നതശീര്‍ഷരായ സര്‍ഗപ്രതിഭകളെ പുരസ്കാരം നല്‍കി ആദരിക്കുന്നതിലൂടെ ജനങ്ങളുടെ ജിഹ്വയായ ദേശാഭിമാനി അതിന്‍റെ സാമൂഹ്യദൗത്യം നിര്‍വഹിക്കുകയാണ്. പുരസ്കാര സമര്‍പ്പണത്തോടനുബന്ധിച്ച് കണ്ണൂരില്‍ ഒരാഴ്ച നീളുന്ന അതിവിപുലമായ ടി പത്മനാഭന്‍ സാഹിത്യോത്സവം സംഘടിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.facebook.com/Deshabhimani-TPathmanabhan-Samskarikolsavam-2057584187833723