നിധിൻ. വി. എൻ
“ഒരു സിനിമ എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല…”. പറയുന്നത് മറ്റാരുമല്ല, ‘സ്വർഗ്ഗക്കുന്നിലെ കുരിയാക്കോസ്’ എന്ന സിനിമയുടെ സംവിധായകനായ ഇമ്മാനുവേൽ. എൻ. കെ ആണ്. ഫ്രൈഡേ റീല്‍ മോവീസിന്റെ ബാനറിൽ സിറിൽ പൈലിത്താനം നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമഭദ്രൻ തമ്പുരാനും, ഇമ്മാനുവേൽ. എൻ. കെയും ചേർന്നാണ്.
“എന്റെ നേതൃത്വത്തിൽ, സിനിമയെ പ്രണയിക്കുന്ന ഒരു കൂട്ടം ആളുകൾ ചേർന്നൊരു സിനിമയൊരുക്കി. സ്വർഗ്ഗക്കുന്നിലെ കുരിയാക്കോസ്. എല്ലാവരും ലൈവായി അഭിനയിച്ചിരിക്കുന്ന ചിത്രം, ഒരു സൈക്കോ സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കി ഇരിക്കുന്നത് ”
ഇമ്മാനുവേൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുന്നു.
ആദ്യ പകുതി കഥയുടെ അകക്കാമ്പുകളെ ചൂണ്ടി കാണിച്ചു കൊണ്ട് സാധാരണ സിനിമപോലെ സഞ്ചരിച്ചും, രണ്ടാം പകുതി ഒരു പ്രേക്ഷകർക്കും നിർണയിക്കാൻ കഴിയാത്ത വിധം വ്യത്യസ്തമായ രീതിയിൽ കഥയെ കൊണ്ടു പോകുകയുമാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.