സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഗവേഷണത്തിനായി മാതാപിതാക്കളുടെ ഒറ്റപ്പെൺകുട്ടിക്കാണ് യു.ജി.സി. സ്‌കോളര്‍ഷിപ്പ് നൽകുന്നത്. പിഎച്ച്.ഡി. ചെയ്യാൻ ആഗ്രഹിക്കുന്ന, 40 വയസ്സ് കവിയാത്തവരാവണം അപേക്ഷകർ. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും അപേക്ഷിക്കാം. ആദ്യ രണ്ടുവർഷം മാസം 25,000 രൂപവീതം ലഭിക്കും. ബാക്കി സമയത്തേക്ക് മാസം 28,000 വീതവും. ആദ്യ രണ്ടു വർഷം 10,000 രൂപയും ബാക്കി വർഷങ്ങളിൽ 20,500 രൂപയും കണ്ടിൻജൻസി ഗ്രാന്റ് ലഭിക്കും. അവസാന തീയതി ജനുവരി ആറ്. അപേക്ഷിക്കാനായി ugc.ac.in/svsgc/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.