സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്

0
113

സുരേഷ് ഗോപിയുടെ ആവേശകരമായ രണ്ടാമത്ത വരവിലെ രണ്ടാമത്ത ചിത്രം നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
അനൂപ് സത്യന്റെ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്നു.
ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു.
ലാൽ ഇതിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഐ എം വിജയൻ, അലൻസിയാർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു. സംഗീതം – രഞ്ജിൻ രാജ്, എഡിറ്റർ – മൻസൂർ മുത്തൂട്ടി, കല – ദിലീപ് നാഥ്, മേക്കപ്പ് – പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം – നിസ്സാർ, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജയ് പടിയൂർ.
ചിത്രത്തിന്റെ ടെെറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്ത ആഴ്ച റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here