കൂവൽകാരാ

1
323
sukumaran-chaaligadhha

കവിത
സുകുമാരൻ ചാലിഗദ്ധ

കവിത ചാടിയ കായലരികിലായ്
തെങ്ങ് മടലിൻ്റെ തോണി പോവുന്നു
ചെവി തരംഗം ഉണർത്തും പാട്ടിൽ
കവിയടുക്കുന്നു കര വഴിയിൽ ….

മീൻചിറകിന്റെ നീളമറിയോ
പക്ഷിച്ചുണ്ടത്തെ നീരറിയോ
കതിര് കൊഞ്ചിയ തത്ത കണ്ണിലും
പച്ച കാറ്റേറ്റൂയലാടുന്നു…

പുഴ കലക്കും പൂഴിമണലിലെ
പൂക്കളുടുക്കുന്ന സൂര്യ ചിറകിനെ
താടിക്കാരൻ്റെ കറുത്ത മുഖത്തിൽ
മീശവെക്കുന്നു മിനുങ്ങമാമ്പഴം.

കുലുക്കു കൂകൂ കാട്ടുമരമേ
വിളിക്കു കൂകൂ കുയിലിണയെ
ഒറ്റരാത്രിയിൽ പറന്നുവരുവാൻ
ഇലവരുന്നൊരു കൂവൽകാര…

വെയിലളന്നിട്ട് ദൂരമുണ്ടോ
തണലറിഞ്ഞങ്ങടുത്തുവന്നോ
നീല പകലുകൾ നിർത്തിവെച്ച
കവി കവിത കൊയ്തൊന്നു തായോ..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. കവിത ഇഷ്ടമായി.
    നീല പകലുകൾ നിർത്തി വച്ച
    കവി കവിത കൊയ്തൊന്നു തായോ…
    ആശംസകൾ ????????

LEAVE A REPLY

Please enter your comment!
Please enter your name here