സുഭാഷ് പയ്യോളി

0
1272

മിമിക്രി ആർട്ടിസ്റ്റ്
പയ്യോളി, കോഴിക്കോട്

ശബ്ദാനുകരണ കലാരംഗത്ത് വൈവിധ്യമാർന്ന പ്രകടനമികവിനാൽ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച കലാപ്രതിഭയാണ് സുഭാഷ് പയ്യോളി. വളരെ ചെറിയ രീതിയില്‍ സ്റ്റേജ് ഷോകളിൽ നിന്നും ആരംഭിച്ച കലാജീവിതം. ചുരുക്കം ചില കലാകാരന്മാർക്ക് മാത്രം അവകാശപ്പെടാനാകുന്ന ഒന്നായ, 101 -ൽ പരം താരങ്ങളുടെ ശബ്ദങ്ങൾ മികച്ച രീതിയിൽ സുഭാഷ്‌ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം കഴിവുകളാണ് സുഭാഷിനെ മറ്റുള്ള കലാകാരന്മാരിൽ നിന്നു വ്യത്യസ്തനാക്കുന്നതും.

പഠനവും വ്യക്തിജീവിതവും 

കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ മാവുള്ളാട്ടിൽ ബാലൻ, സുലോചന ദമ്പതികളുടെ ഇളയമകനായി 1982  ഫിബ്രവരി രണ്ടിനു ജനനം. അക്ഷര ആർട്സ് കോളേജ് പയ്യോളിയില്‍ നിന്ന് ബിരുദപഠനം. കലാപരമായ കഴിവുകള്‍ സുഭാഷ്‌ സ്വപ്രയത്നത്താല്‍ ആർജ്ജിച്ചെടുത്തതാണ്. സ്വന്തമായി മിമിക്രി ട്രൂപ്പ് നടത്തിവരുന്ന സുഭാഷിന് ഇതിനുപുറമെ ബ്യൂട്ടിപാർലർ നടത്തിപ്പ് കൂടിയുണ്ട്.  

ജീവിതപങ്കാളി: ജിസ്ന
മക്കൾ: കാർത്തിക്, ആൻമിത്ര
സഹോദരൻ: രാജേഷ്

പ്രധാന നേട്ടങ്ങള്‍

വളരെ  ചെറിയ ക്ലാസുകളിൽ  നിന്നുതന്നെ ശബ്ദാനുകരണ മേഖലയിൽ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്ന സുഭാഷ് സ്കൂൾ കേളേജ് തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രീഡിഗ്രി തലത്തിൽ രണ്ടുതവണ കേരളോത്സവത്തിൽ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ഏറെ ജനപ്രീതിയാർജ്ജിച്ച കോമഡി ഉത്സവം എന്ന പരിപാടിയുടെ ഭാഗമായി, മൂന്ന്‍ തവണ അവതരണം നടത്തിയിട്ടുണ്ട്. മിമിക്രി പരീശീലകനായും  വിധികർത്താവായും പ്രവർത്തിച്ചു വരുന്നു.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

Subhash Payyoli

Mimicry Artist
Payyoli, Kozhikode

Subhash Payyoli is an artist who has gained audiences attention due to the varied performance of his voice. He started his career with small stage programs, and later marked himself as a promising mimicry artist. He imitates voice of 101 stars, which only a few artists could perform. Such skills make Subhash different from other artists.

Education and personal life

Subhash Payyoli was born on 18 February 1982 as the youngest child of Mavallattil Balan and Sulochana in Payyoli, Kozhikode district. Gained his graduation from Akshara arts college, Payyoli. Subhash is self motivated artist, who had learnt the skills by his own effort. Besides, he owns a mimicry trap and a beauty parlor.

Spouse: Jisna
Children: Karthika and Annmithra
Brother: Rajesh

Major Achievements

Subhash who showed keen interest in the voice imitation from very small classes, had received several recognition at the school and college levels. He had won prize for mimicry at Keralolsavam, twice on pre-degree level.

He got opportunity to perform his talent 3 times, at Comedy Ulsavam, Mazhavil Manorama. He trains mimicry for students, as well as he works as judge in the competitions. 

Reach out at:

Mavullattil (HO)
Payyoli (PO)
Kozhikode – 673523
Mobile: 9526761644

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

 


ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :
ബന്ധപ്പെടുക: 9539516176, 9048312239, 9846152292

LEAVE A REPLY

Please enter your comment!
Please enter your name here