ജില്ലാതല കഥ-കവിത രചന മത്സരം

0
889

പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 22 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. രചനകൾ മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും കോഴിക്കോട് ജില്ലക്കകത്ത് സ്ഥിരതാമസമുള്ളവരുടേതുമായിരിക്കണം. കഥകൾ രണ്ടു പുറത്തിൽ കവിയാത്തതും കവിതകൾ ഇരുപത്തിനാല് വരിയിൽ കവിയാത്തതും DTP ചെയ്തതുമാകണം. വിവർത്തനങ്ങൾ പരിഗണിക്കില്ല. രചനയിൽ ശീർഷകമല്ലാതെ വ്യക്തിഗത വിവരങ്ങൾ പാടില്ല. അനുബന്ധ പുറത്തിൽ രചയിതാക്കളുടെ ബയോഡാറ്റ, സ്വന്തം രചനയാണെന്ന സാക്ഷ്യപത്രം എന്നിവ രേഖപ്പെടുത്തണം.

രചനകൾ 2022 ജൂലൈ 31 നകം ജനറൽ കൺവീനർ, ആവണിപ്പൂവരങ്ങ്, പൂക്കാട് കലാലയം, (PO) ചേമഞ്ചേരി, കോഴിക്കോട് പിൻ: 673304 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പ്രശസ്തിപത്രവും മൊമെന്റോയും നൽകും. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9495862660, 9846611947, 9497830340 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here