ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന കഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

0
113

ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതിയ എഴുത്തുകാരെ പ്രേത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. 20നും 35വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതോ, നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോ ആയ രചനകള്‍ അയക്കാന്‍ പാടുള്ളതല്ല. സൃഷ്ടികള്‍ നവംബര്‍ 10ന് മുമ്പായി സെക്രട്ടറി, ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, യോഗശാല റോഡ്, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ അയച്ചു തരേണ്ടതാണ്. കഥ 6 ഫുള്‍ സ്‌കാപ്പ് പേജില്‍ കവിയരുത്. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന മികച്ച കഥക്ക് 2023 നവംബര്‍ 15ന് ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് നെഹ്‌റു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here