എട്ടാം തവണയും ബലോന്‍ ദ് ഓര്‍, ചരിത്രം കുറിച്ച് മെസ്സി

0
65

കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. എട്ടാം തവണയാണ് മെസ്സി ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. അഞ്ച് തവണ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മെസ്സിക്കു പിന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബപെ എന്നിവരെ മറികടന്നാണ് 67-ാമത് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം മെസ്സി സ്വന്തമാക്കിയത്.

ഫിഫ ലോകകപ്പ കിരീടം അര്‍ജന്റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മെസ്സിയുടെ പ്രകടനമാണ് പുരസ്‌കാര നേട്ടത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും മെസ്സി നേടിയിരുന്നു. ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഫ്രഞ്ച് ക്ലബായ പിഎസ്ജി വിട്ട മെസ്സി, നിലവില്‍ യുഎസ് ക്ലബ് ഇന്റര്‍ മയാമിക്കായാണ് ബുട്ടണിയുന്നത്. നിലവില്‍ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് മുപ്പത്തിയാറുകാരനായ മെസ്സി. 2009, 2010, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് ഇതിനുമുമ്പ് ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന് മെസ്സി അര്‍ഹനായത്.

അതേ സമയം വനിതകളുടെ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം സ്പാനിഷ് താരം ഐതാന ബോണ്‍മാറ്റി സ്വന്തമാക്കി. ലോകകപ്പില്‍ സ്‌പെയിനിനെ ചാമ്പ്യന്മാരാക്കിയതിനൊപ്പം ഗോള്‍ഡണ്‍ ബൂട്ടും താരം സ്വന്തമാക്കിയിരുന്നു. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി അര്‍ജന്റീന താരം എമിലിയാനോ മാര്‍ട്ടിനെസും കരസ്ഥമാക്കി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here