വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കള്‍ക്കായുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2016-17 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കലാ സാംസ്‌കാരികം മേഖലയില്‍നിന്ന് മലയാളത്തിന്റെ യംഗ് സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരന്‍ അവാര്‍ഡിനര്‍ഹനായി.
കൂടാതെ കായികരംഗത്തു നിന്നും സി കെ വിനീതും, സാഹിത്യത്തിന് പി വി ഷാജികുമാറും, കാർഷിക രംഗത്തു നിന്നും രാജേഷ് കൃഷ്ണനും, വ്യവസായ – സംരഭകത്വ മേഖലയിൽ നിന്ന് വരുൺ ചന്ദ്രനും യൂത്ത് ഐകൺ പുരസ്കാരത്തിന് അർഹരായി.