ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ മ്യൂറൽ ചിത്രകലാക്യാമ്പും പഠന ക്ലാസും.

0
255

ചിത്രകൂടം ചിത്രകലാ അദ്ധ്യാപകനും ക്യൂ ബ്രഷിന്റെ സംഘാടകനുമായ ശ്രീ. സായിപ്രസാദിന്റെ ശിക്ഷണത്തിൽ ശ്രദ്ധ ആർട്ട് ഗ്യാലറിയിൽ ചുമർചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത് രചനകൾ നിർവ്വഹിച്ച ഡോ.ലിജി, ഷാൻസിയ, കിഷോർ എന്നീ കലാകാരികൾക്കും കലാകാരൻമാർക്കും പ്രൊഫ.കൽപ്പറ്റ നാരായണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എൻ.വി ബാലകൃഷ്ണൻ, ഷാജി കാവിൽ, ശിവാസ് നടേരി, ദിനേശ്, എൻ.കെ.മുരളി, എന്നിവർ സംസാരിച്ചു.എല്ലാ ശനിയാഴ്ചകളിലും ശ്രദ്ധയിൽ മ്യൂറൽ പെയിന്റിംഗ് ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. അഡ്മിഷൻ നേടുന്നതിന് 9496924922 എന്ന നമ്പറിലോ, കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ശ്രദ്ധ ഓഫീസിൽ നേരിട്ടോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here