കോഴിക്കോട്: എന്‍. പി ഹാഫിസ് മുഹമ്മദ് പുതിയ നോവലുമായി എത്തുന്നു. ‘എസ്പതിനായിരം’ എന്ന് പേരിട്ടിരിക്കുന്ന നോവല്‍ കെ. സച്ചിദാനന്ദന് നല്‍കി കൊണ്ട് എം. ടി വാസുദേവന്‍ നായര്‍ പ്രകാശനം നിര്‍വഹിക്കും. ജൂലൈ 24 ചൊവ്വ കെ. പി കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ: ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. ഡോ: മിനി വിശകലനം നടത്തും. വൈകിട്ട് 4.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ കഥാപാത്രങ്ങളുമായുള്ള അഭിമുഖീകരണവും നടക്കും.