4K മികവോടെ സ്ഫടികമെത്തുന്നു

0
193

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം, മലയാളിയെ പുളകംകൊള്ളിച്ച ചിത്രങ്ങളിലൊന്നാണ്. മോഹൻലാൽ, തിലകൻ, ഉർവശി, സിൽക്ക് സ്മിത, എൻ. എഫ് വർഗീസ്, ശ്രീരാമൻ, കരമന ജനാർദ്ദനൻ, ചിപ്പി, കെ. പി. എ. സി ലളിത തുടങ്ങിയ വമ്പൻ താരനിരയുമായെത്തിയ ചിത്രം, ബോക്സ് ഓഫീസിൽ റെക്കോർഡുകൾ പലതും ഭേദിച്ചു. ചിത്രത്തിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ്ജിന്, സ്ഫടികം ജോർജ്ജെന്ന പേര് വന്നതും ഈ ചിത്രത്തിലൂടെയായിരുന്നു.

28 വർഷങ്ങൾക്കിപ്പുറം, ഇക്കാലത്തെ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി, സ്ഫടികത്തിന്റെ പുതിയ പതിപ്പ് തിയേറ്ററുകളിൽ എത്തുകയാണ്. പഴയ സ്ഫടികത്തിൽ നിന്നും വിഭിന്നമായി, എട്ടര മിനിറ്റ് കൂടുതൽ നീളമുള്ള സിനിമയാണ് ഒരുക്കിയതെന്ന് സംവിധായകൻ ഭദ്രൻ അറിയിച്ചു. ഫോർ കെ പതിപ്പിന്റെ ട്രെയിലറിൽ പുതുതായി ഉൾപ്പെടുത്തിയ രംഗങ്ങൾ ഇല്ലെങ്കിലും, തിയേറ്ററിൽ ഇവ പ്രകമ്പനം സൃഷ്ട്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി ഒൻപതിന് പുറത്തിറങ്ങുന്ന ചിത്രത്തെ കാത്തിരിപ്പാണ് സിനിമാസ്വാദകർ. പുത്തൻ റെയ്ബാൻ ഗ്ലാസണിഞ്ഞ, ഉടുമുണ്ടൂരി വില്ലന്മാരെ നേരിടുന്ന, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ ആവേശത്തിമിർപ്പിലാണ് മോഹൻലാൽ ആരാധകരും.

ട്രെയ്‌ലർ കാണാം :


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here