ദക്ഷിണ മേഖല നാടകമത്സരം: വവ്വാലുകളുടെ നൃത്തം മികച്ച നാടകം

0
548
vavvalukalude nrutham
vavvalukalude nrutham

ഹൈദരാബാദ് : സംഗീത നാടക അക്കാദമി ബംഗളൂരുവില്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ദക്ഷിണ മേഖല നാടകമത്സരത്തിൽ തെല ങ്കാന ആൾ ഇന്ത്യ മലയാളി അസോസിയേഷന്റെ അംഗങ്ങൾ അവതരിപ്പിച്ച ‘വവ്വാലുകളുടെ നൃത്തം’ ഒന്നാം സ്ഥാനം നേടി.സുലൈമാൻ കക്കോടി രചിച്ച നാടകം സംവിധാനം ചെയ്തത് ഗിരീഷ് കളത്തിൽ. ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍  (എയ്‌മ) തെലങ്കാനയാണ് അവതരിപ്പിച്ചത്.

മികച്ച നടനായി ബിജു മേക്കാടന്‍ (ഒരു വാലന്‍ന്റൈന്‍ ഡേയുടെ ഓര്‍മ്മക്ക് നാടകത്തിലെ ജഗപതി) തെരഞ്ഞെടുക്കപ്പെട്ടു. ഇതേ നാടകത്തില്‍ ചെത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര സുരേഷ് മികച്ച നടിയായി .

മത്സരത്തിൽ അഞ്ചു ടീമുകള്‍ പങ്കെടുത്തു.“ആത്മം” (അവതരണം: മദ്രാസ്‌ കേരള സമാജം, ചെന്നൈ), “നമുക്കിനിയും നടക്കാം” (അവതരണം: മരിയന്‍ കലാവേദി,ബാംഗ്ലൂര്‍), “പറയാത്ത വാക്കുകള്‍” (അവതരണം: ജ്വാല കള്‍ച്ചറല്‍ സെന്‍റര്‍,ബാംഗ്ലൂര്‍), “ഒരു വാലന്‍ന്റൈന്‍ ഡേയുടെ ഓര്‍മ്മക്ക്”.  അവതരണം: ദി മക്തൂബ്,ചെന്നൈ) എന്നിവയായിരുന്നു മറ്റ് നാടകങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here