ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ ഡിസം: 9 ന് സോപാനനൃത്തം

0
602
sopananrutham Rajiv krishna chaithanya
sopananrutham Rajiv krishna chaithanya

ഈ വർഷത്തെ അഷ്ടമി വിളക്കിനോടനുബന്ധിച്ച് ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ ഡിസം: 9 ന് വൈകിട്ട് 7 മണിക്ക് നൂതന നൃത്തകലാ വിഷ്കാരമായ സോപാനനൃത്തം ഉണ്ടായിരിക്കുന്നതാണ്. ഭാരത സംസ്കൃതി ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച “റിച്ച് (റിവൈവൽ ഓഫ് ഇന്ത്യൻ കൾച്ചറൽ ഹെറിറ്റേജ് ) എന്ന പ്രസ്ഥാനമാണ് അനുഗ്രഹീത നർത്തകനും, വേദപാരംഗതനും വാഗ്മിയുമായ ശ്രീ രാജീവ് കൃഷ്ണചൈതന്യ ആവിഷ്കരിച്ച് അവതരിപ്പിക്കുന്ന ഈ അതുല്യ നൃത്തകലാ പരിപാടി സമർപ്പിക്കുന്നത്. വേദാന്ത ചിന്തയുടെ പശ്ചാത്തലത്തിൽ കാലിക വിഷയങ്ങളെ സമന്വയിപ്പിച്ച്‌ പ്രഭാഷണവും നാട്യശാസ്ത്രാനുസാരിയായ ശാസ്ത്രീയ നൃത്തവും ചേർത്ത് ഭഗവദ് ചിന്തയുടെയരികേ….. ഈശ്വരനിലേയ്ക്കടു പ്പിക്കുന്ന സോപാനത്തിൽ പ്രേക്ഷകരെയെത്തിക്കുന്ന നൂതന കലാസമന്വയമാണ് “സോപാനനൃത്തം” ലളിതസുന്ദരമായ ശൈലിയിലൂടെ സാധാരണക്കാരിലേയ്ക്ക് വലിയ ആത്മീയ തത്ത്വങ്ങൾ പോലും എത്തിക്കുവാനുതകുന്നുവെന്നതാണ് ഈ അവതരണത്തിന്റെ കാലിക പ്രസക്തി. ആദ്ധ്യാത്മിക പ്രഭാഷണവും നൃത്തവും ചേർന്നതാണീ കലാരൂപം.
അതുല്യമായ ആദ്ധ്യാത്മികജ്ഞാനവും ,അനിതര സുന്ദരമായ വാക്ചാതുരിയും,നൃത്ത പാടവവും, ഹാസ്യാവതരണ ശൈലിയും കൊണ്ട് ആസ്വാദ്യകരമാണ് രാജീവ് കൃഷ്ണചൈതന്യയുടെ സോപാനനൃത്തം.

LEAVE A REPLY

Please enter your comment!
Please enter your name here