Sopanam Vadyakalasangham – Bahrain

1
1227

 

 

An organisation of instrument musicians active since last 8 years to enrich and propogate temple instrumental music. This is the biggest organisation of temple instrumental musicians outside India. Sopanam have instrumental musicians from all districts of Kerala. Sopanam with over 300 members, including artists, their family and students, was inaugurated by famous percussionist Pallaavoor Sreedhara Maaraar in 2009. Trainings are being provided in “Chendamelam”, “Thaayambaka”, “Keli”, “Panchavadhyam” and “Sopanasangeethem” and have been performing over many stages in Bahrain. Shri. Santhosh Kailas , an artist from Thiruvangoor, Calicut , leads the team Sopanam. As part of the debut by students of Sopanam programmes named “Vaadhyasangamam” and “Melotsavam” was conducted by Sopanam in years 2015 and 2016 respectively. “Melotsavam” is the first biggest percussion event outside India in which Padmashri Peruvanam Kuttan Maaraar lead a percussion with around 100s of percussionists. As an honour to instrumental musicians an award named “Thouryathrikam” with a cash award of Rs 50001 is being given since 2016. The first receiver of this award is Guru Shri Sadhanam Vasudevan . Another event by Sopanam was “Melarchana” conducted in last December outside Bahrain. Melarchana journey was conducted by around 75 artists along different temples in Kerala. Irrespective of caste, creed and religion artists from every group are members of Sopanam.

സോപാനം വാദ്യകലാസംഘം – ബഹറൈൻ

കേരളീയ ക്ഷേത്ര വാദ്യകലകളെ പ്രചരിപ്പിക്കുകയും, പരിപോഷിപ്പിക്കുകയും, പുതു തലമുറയിലേക്ക് പകർന്ന് നൽകുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ 8 വർഷമായി ബഹറിനിൽ പ്രവർത്തിക്കുന്ന വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയാണ് സോപാനം വാദ്യകലാ സംഘം. ഇന്ത്യക്ക് പുറത്തുളള വാദ്യ കലാകാരന്മാരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇത്. തിരുവനന്തപുരം മുതൽ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലേയും വാദ്യ കലാകാരന്മാർ സോപാനത്തിലുണ്ട്. വിദ്യാർത്ഥികളും, മുതിർന്ന കലാകാരന്മാരും അവരുടെ കുടുംബാംഗങ്ങളും അടക്കം 300ൽ പരം അംഗങ്ങളുളള സോപാനത്തിന് തിരിതെളിയിച്ചത് 2009ൽ പ്രശസ്ത വാദ്യ കലാകാരൻ ശ്രീ. പല്ലാവൂർ ശ്രീധരമാരാരാണ്. ചെണ്ടമേളം, തായമ്പക, കേളി, പഞ്ചവാദ്യം, സോപാന സംഗീതം എന്നിവയിൽ പരിശീലനം നൽകുകയും ബഹറിനിലെ നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പികുകയും ചെയ്യുന്നുണ്ട് സോപാനം. കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയും പ്രശസ്ത വാദ്യ കലാകാരനുമായ ശ്രീ. സന്തോഷ് കൈലാസാണ് സോപാനം വാദ്യകലാ സംഘത്തിന് നേതൃത്വം നൽകുന്നത്. സോപാനത്തിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റത്തോട് അനുബന്ധിച്ച് 2015ൽ ‘വാദ്യസംഗമം’ എന്ന പേരിലും, 2016ൽ ‘മേളോത്സവം’ എന്ന പേരിലും ബഹറിനിൽ വലിയ മേളവിരുന്ന് ഒരുക്കിയിരുന്നു സോപാനം. പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 100ൽ പരം വാദ്യ കലാകാരന്മാരെ അണിനിരത്തി ബഹറിൻ കേരളീയ സമാജവുമായി ചേര്‍ന്ന് സോപാനം സംഘടിപ്പിച്ച മേളോത്സവം ഇന്ത്യക്ക് പുറത്ത് ആദ്യമായി നടന്ന ഏറ്റവും വലിയ മേളവിരുന്നായിരുന്നു. അതോടൊപ്പം വാദ്യകലാകാരന്മാരെ ആദരിക്കുന്നതിനായി 2016 മുതൽ സോപാനം “തൗര്യത്രികം” വാദ്യകലാ പുരസ്കാരവും നൽകി വരുന്നു. 50001 രൂപയും, പ്രത്യേകം രൂപകല്പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന പ്രഥമ പുരസ്കാരം സമർപ്പിച്ചത് പ്രശസ്ത കഥകളി മേളം, തായമ്പക കലാകാരനായ ഗുരു ശ്രീ. സദനം വാസുദേവന് ആയിരുന്നു. സോപാനം കഴിഞ്ഞ ഡിസംബറിൽ ‘മേളാർച്ചന’ എന്ന പേരിൽ ബഹറിന് പുറത്തും മേളവിരുന്ന് ഒരുക്കി. 75ൽ പരം കലാകാരന്മാരുമായി തിരുവങ്ങൂർ ശ്രി. നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം, പറശ്ശിനി മുത്തപ്പൻ ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, പമ്പാ ഗണപതി ക്ഷേത്രം, ശബരിമല ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്രം, കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ സോപാനം മേളാർച്ചന യത്ര നടത്തി. ജാതി മത ഭേദമന്യേ എല്ലാവിഭാഗത്തിലും പെട്ട ആളുകൾ സോപാനത്തിൽ അംഗങ്ങളായുണ്ട്.

Reach out at

Sopanam Vadyakalasangham
Bahrain.
sopanambahrain@gmail.com
0097336572072
0097366372072
0097339025820
0097339293106
0097339131487

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here