എറണാകുളം: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംദീതസഭ കളിക്കോട്ടയില്‍ സൂഫീ സംഗീതം അരങ്ങേറി. സൂഫി സംഗീതജ്ഞനായ ജനാബ് അഷ്‌റഫ് ഹൈദ്രോസും സംഘവുമാണ് സൂഫി സംഗീതവുമായി ആസ്വാദക മനം നിറച്ചത്. ടിപി വിവേക്, മിതുലേഷ് എന്നിവരാണ് സഹഗായകര്‍. ബംഗളൂരു മുജീബ് അഹമ്മദ് ബാന്‍ജോയിലും, കബീര്‍ ചാവക്കാട് ഹാര്‍മോണിയത്തിലും, ഹക്കീം തബലയിലും, ബംഗളൂരു സിറാജ് ബെയ്ഗ് ഡോലകിലുമായി പക്കമേളമൊരുക്കി.