കുരീപ്പുഴക്ക് നാടെങ്ങും ഐക്യദാർഢ്യം

0
652

തലശ്ശേരി : കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം. നാടെങ്ങും ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കപ്പെട്ടു. യുവജന സംഘടനകൾ, സാംസ്‌കാരിക വേദികൾ, വായനാകൂട്ടങ്ങൾ തുടങ്ങിയവരാണ് സായാന്ഹങ്ങൾ മുദ്യാവാക്യ സമ്പന്നമാക്കിയത്. ഡി വൈ എഫ് വൈ മേഖല കമ്മിറ്റിയാണ് തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്തു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

വടകര പുതിയ സ്റ്റാൻഡ് പരിസരത്തു വടകരയുടെ പ്രതിഷേധം നടന്നു. കവി വീരാൻകുട്ടി സംസാരിച്ചു. നിരവധി പേര് പങ്കെടുത്തു. വൈകുന്നേരം നാല് മണിക്ക് എറണാകുളം വഞ്ചി സ്ക്വയറിൽ സാംസ്കാരിക പ്രതിഷേധം സംഘടിപ്പിച്ചു. നിരവധി പേരാണ് എറണാകുളത്തും ഫാസിസത്തിന് എതിരായുള്ള മുദ്രാവാക്യം വിളിക്കാൻ ഒഴുകിയെത്തിയത്.

വടകരയിൽ നടന്ന പരിപാടിയിൽ കവി വീരാൻകുട്ടി സംസാരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here