ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ യുവഗായകന്‍ മരിച്ചു

0
471

ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവഗായകന്‍ മരിച്ചു. പൂജപ്പുര മുടവന്‍മുകള്‍ സ്വദേശി ഷാനവാസ് പൂജപ്പുര (30) ആണ് മരിച്ചത്. കഴിഞ്ഞ 14-ാം തീയതി ശാര്‍ക്കര അമ്പലത്തില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയായിരുന്നു ഷാനവാസ് കുഴഞ്ഞു വീണത്. രാത്രി പതിനൊന്നൊടെ വേദിയില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആദ്യം ചിറയിന്‍കീഴിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.‌‌
തലയില്‍ രക്തം കട്ടപിടിച്ചതാണ് നില വഷളാക്കിയത്. ഷാനവാസിന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയശേഷം ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.‌‌
തിരുവനന്തപുരം സൂര്യകല, ഒനീഡ തുടങ്ങിയ ട്രൂപ്പുകളിലൂടെ ഗാനമേള രംഗത്ത് ചുവടുവച്ച ഷാനവാസ് കുറച്ചുനാളായി മരുതംകുഴിയിലെ സപ്തസ്വര എന്ന ട്രൂപ്പിലെ സജീവപ്രവര്‍ത്തകനായിരുന്നു. മിമിക്രിയിലൂടെ ഗാനമേള വേദികളിലെത്തിയ ഷാനവാസ് 10 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിച്ചാണ് ഇദ്ദേഹം വേദികള്‍ കീഴടക്കിയിരുന്നത്.‌‌‌
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: ഷംല. മക്കള്‍: നസ്രിയ, നിയ.

LEAVE A REPLY

Please enter your comment!
Please enter your name here