അഷറഫ് ആഡൂര്‍ അന്തരിച്ചു

0
139

കണ്ണൂര്‍: ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അഷറഫ് ആഡൂര്‍ (48) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രാവിലെ ഏഴ് മണിയോടെ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം.

ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളായിരുന്നു അഷറഫിന്റെ കഥകളില്‍. കഥകളുടെ പശ്ചാത്തലം ദാരിദ്ര്യമായിരുന്നു. ‘മരണം മണക്കുന്ന വീട്’, ‘കരഞ്ഞുപെയ്യുന്ന മഴ’, ‘മരിച്ചവന്റെ വേരുകള്‍’ എന്നിവയാണ് കഥാസമാഹാരങ്ങള്‍.

2015 ഫെബ്രുവരിയിലാണ് പക്ഷാഘാതത്തെ തുടര്‍ന്ന് അഷറഫിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെ ജീവന്‍ നിലനിര്‍ത്താനായെങ്കിലും ബോധം വീണ്ടെടുക്കാനായില്ല. അഷറഫിന്റെ ഖബറടക്കം പൊതുവാച്ചേരി ഖബര്‍ സ്ഥാനില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here