റിലീസിനൊരുങ്ങി ‘ദിശ’

1
546

കോഴിക്കോട്: കനോലി കനാലിനെ കുറിച്ചുള്ള ഹ്രസ്വ ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും യൂട്യൂബ് റിലീസിങുമാണ് ഡിസംബര്‍ 8ന് വൈകിട്ട് 6 മണിയ്ക്ക് സരോവരം ബയോപാര്‍ക്കില്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ – എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കനോലി കനാലിന്റെ ചരിത്രം ജനങ്ങളില്‍ എത്തിക്കുന്നതിനും പുതു തലമുറയ്ക്ക് കനാല്‍ കാത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കി കൊടുക്കാനും വേണ്ടിയാണ് ‘ദിശ’ എന്ന ബോധവത്കരണ ഹ്രസ്വ ചിത്രം തയ്യാറാക്കിയത്.

ജില്ലാ ഭരണകൂടത്തിന്റെയും, കോഴിക്കോട് കോര്‍പ്പറേഷന്റെയും, വേങ്ങേരി നിറവിന്റെയും, ഹരിത കേരള മിഷന്റെയും, ഡി.എല്‍.എസ്.എയുടെയും നേതൃത്വത്തിലാണ് വി.കെ.സി ഗ്രൂപ്പ് ഹ്രസ്വ ചിത്രം നിര്‍മ്മിച്ചത്. പരസ്യചിത്ര സംവിധായകനായ പ്രഗ്‌നേഷ് സി.കെയാണ് കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറില്‍ ഈ ബോധവത്കരണ ഹ്രസ്വചിത്രം ഒരുക്കിയത്. സേവ് കനാലി സേവ് ഹെറിറ്റേജ് എന്ന ടാഗ് ലൈനിലാണ് ഈ ചിത്രം അവസാനിക്കുന്നത്.

1 COMMENT

  1. […] കനോലി കനാലിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ദിശ. 4 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പ്രഗ്നേഷ് സികെ സംവിധാനം ചെയ്തിരിക്കുന്നു. കോഴിക്കോടിന്റെ പൈതൃകമായി നിലകൊള്ളുന്ന കനോലി കനാലിന്റെ ചരിത്രം ജനങ്ങളില്‍ എത്തിക്കുന്നതിനും, വരും തലമുറകള്‍ക്കായി കനോലി കനാല്‍ കാത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് ദിശ ഒരുക്കിയിരിക്കുന്നത്. ഒരു ചരിത്ര സിനിമ കാണുന്ന അനുഭവമാണ് ദിശ പകരുന്നത്. […]

LEAVE A REPLY

Please enter your comment!
Please enter your name here