കുഞ്ഞു താരമായി ശിവാനി

0
291

റെയില്‍വേയുടെ ബോധവല്‍ക്കരണ വീഡിയോയില്‍ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ കുഞ്ഞായി തന്മയത്തോടെ അഭിനയിച്ച് കയ്യടി നേടിയിരിക്കുകയാണ് ശിവാനി എന്ന നാലാം ക്ലാസുകാരി. തലമുറിഞ്ഞ് ചോരയൊഴുകി നിന്ന ശിവാനിയെ കണ്ട് അഭിനയമാണെന്ന് അറിയാതെ യാത്രക്കാര്‍ പൊതിഞ്ഞു. എന്തുപറ്റി എന്ന ആവലാതി ആയിരുന്നു എല്ലാവരുടെയും മുഖത്ത്. ‘അഭിനയമാണ്, രക്തമല്ല’ എന്നും ചിരിച്ചുകൊണ്ട് കുഞ്ഞ് അഭിനേത്രി തന്നെ പറഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത്. ‘അഭിനയം കലക്കി. മോള്  ജീവിക്കുകയായിരുന്നു’  എന്നും പറഞ്ഞ് റെയില്‍വേ സ്റ്റേഷനിലെ പോലീസ് മാമന്മാര്‍ സമ്മാനം എന്തുവേണമെന്നു ചോദിച്ചു. തനിക്കേറ്റവും പ്രിയപ്പെട്ട പേട മുട്ടായി മതിയെന്ന് ശിവാനി.

സാമൂഹ്യദ്രോഹികള്‍ട്രെയിനിനു നേരെ കല്ലെറിയുകയും അതുമൂലം യാത്രക്കാര്‍ക്ക് പരിക്ക് പറ്റുന്നത് നിത്യസംഭവം ആവുകയും ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെയൊരു ബോധവല്‍ക്കരണ വീഡിയോ.

ഇതിനോടകം നിരവധി ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് ശിവാനി. പയ്യന്നൂരിലെ ശ്യാം കുമാറിനെയും വര്‍ഷയുടെയും മകളാണ്. ഗണേഷ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മനോജ് കെ സേതു ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here