വാക്സിൻ വിരുദ്ധ പ്രചരണത്തിനെതിരെ സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടർ ഷിംന അസീസ്

0
551

കൊണ്ടോട്ടിക്കടുത്തുള്ള പ്രാഥമിക്രോഗ്യകേന്ദ്രത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിനിടയിൽ ഒരു രക്ഷിതാവിൽ നിന്ന് ഡോക്ടറും കുത്തിവെപ്പു സ്വീകരിക്കുമോ എന്ന ചോദ്യമുയർന്നു. വാദിക്കുന്ന സംഗതി നിങ്ങളെന്തേ ചെയ്യുന്നില്ല എന്ന് ചോദിച്ചതോടെ സ്വയം കുത്തിവെപ്പെടുക്കാൻ ഡോക്ടർ തയ്യാറാവുകയായിരുന്നു. താൻ കുത്തിവെപ്പെടുക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും മലപ്പുറത്തെ ആരോഗ്യപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഡോക്ടർ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് വായിക്കാം

“എന്താ ഡോക്‌ടറേ ഈ രോഗങ്ങൾക്ക്‌ പതിനഞ്ച്‌ വയസ്സ്‌ വരെയുള്ളവർക്ക്‌ മാത്രം കുത്തിവെപ്പ്‌ മതിയോ”- വളരെ പോസിറ്റീവായാണ്‌ ആ പർദ്ദക്കാരി ഉമ്മ ചോദിച്ചത്‌.

ചിരിച്ചു കൊണ്ട്‌ മൈക്കിൽ മറുപടി പറഞ്ഞു തുടങ്ങി. പറയുന്ന കൂട്ടത്തിൽ “ഗൾഫ്‌ രാജ്യങ്ങളിൽ മുപ്പത്തഞ്ച്‌ വയസ്സ്‌ വരെ കൊടുക്കുന്നുണ്ട്‌, ഞാനും റുബല്ലക്ക്‌ കുത്തിവെപ്പ്‌ എടുക്കണമെന്ന്‌ കരുതിയിരിക്കുന്നു കുറേ കാലമായിട്ട്‌ “.

ഉടൻ ആ നീല ഷർട്ടിട്ട മധ്യവയസ്‌കൻ ചാടിയെഴുന്നേറ്റ്‌ “നിങ്ങൾ ആ വർത്താനം പറയരുത്‌, നിങ്ങളത്രക്ക്‌ വാദിക്കുന്ന ഒരു സംഗതി നിങ്ങളെന്തേ ചെയ്യുന്നില്ല?” എന്ന്‌ ചോദിച്ചു.

“ഈ പദ്ധതിപ്രകാരം പതിനഞ്ച്‌ വയസ്സ്‌ വരെയേ കുത്തിവെപ്പ്‌ നൽകാൻ സാധിക്കൂ. എനിക്ക്‌ പ്രായം അതിലേറെയുള്ളത്‌ കൊണ്ട്‌. എന്റെ കുട്ടികൾക്ക്‌ നൽകുന്നത്‌ നിങ്ങൾക്ക്‌ ഞാൻ കാണിച്ച്‌ തന്നല്ലോ” എന്ന മറുപടിയിൽ അയാൾ തൃപ്‌തനായില്ല. അത്‌ വരെ ക്ലാസിലിരുന്ന്‌ വസ്‌തുതകൾ മനസ്സിലാക്കിയവർ പോലും എന്നെ സംശയത്തോടെ നോക്കിത്തുടങ്ങി.

“ഞാനെടുക്കാം.”…

ആ മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നില്ല. വന്നതിൽ 99% പേരും കുത്തിവെപ്പ്‌ എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളായിരുന്നു. അവരിൽ മിക്കവരും തിരിച്ചു ചിന്തിച്ചു. 310 കുട്ടികൾ മീസിൽസിൽ നിന്നും റുബല്ലയിൽ നിന്നും തങ്ങളുടെ ഭാവി സുരക്ഷിതമാക്കി.

ഇതൊരു ക്രെഡിറ്റായല്ല പറയുന്നത്‌, മലപ്പുറത്തെ ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങളുടെ ശക്‌തമായ രേഖപ്പെടുത്തലാണിത്‌. 

ഞങ്ങൾ ശ്രമിക്കാഞ്ഞിട്ടാണ്‌, ബോധവൽക്കരിക്കാഞ്ഞിട്ടാണ്‌ എന്നൊക്കെ പറയുന്നവർ ഞങ്ങളുടെ ഈ ദുരവസ്‌ഥ ദയവ്‌ ചെയ്‌ത്‌ കാണാതെ പോകരുത്‌.

ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രിയമാധ്യമങ്ങൾക്ക്‌ ഹാർദ്ദമായ നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here