കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ വേദനകൾ തേടി ഷിജു ജേക്കബിന്റെ വേറിട്ടൊരു ചിത്രപ്രദർശനം

0
182

വികസനത്തിന്റെ വേലിയേറ്റങ്ങളാൽ കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ ആകുലതയും വേദനകളും മാപ്പുകളിലൂടെയും ഡയഗ്രങ്ങളിലൂടെയും പ്ലാനുകളിലൂടെയും വേറിട്ട രീതിയിൽ അവതരിപ്പിക്കുകയാണ് ചിത്രകാരനായ ഷിജോ ജേക്കബ്. പുതിയ വികസന കാഴ്ചപ്പാടുകളുടെ ജൈവികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന അന്വേഷണം കൂടിയാണ് ഷിജോ ജേക്കബിന്റെ വേറിട്ട ഈ അവതരണം. തിരുവനന്തപുരം കേരള ലളിതകല അക്കാദമിയിൽ നടന്നു വരുന്ന ‘കലയുടെ ദർബാർ’ പ്രതിമാസപരിപാടിയിൽ മെയ് ഒന്നിന് ഷിജോ ജേക്കബിന്റെ ചിത്രങ്ങളുടെ പവർ പോയിന്റ് പ്രെസെന്റേഷൻ പ്രദർശിപ്പിക്കും. വൈകീട്ട് 4 മണിക്കാണ് പ്രദർശനം.

LEAVE A REPLY

Please enter your comment!
Please enter your name here