ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയും ഷീലാ ദീക്ഷിത് (81)അന്തരിച്ചു. വൈകിട്ട് നാലിനായിരുന്നു അന്ത്യം. കേരളാ മുൻ ഗവർണർ ആയിരുന്നു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൂന്ന് തവണ ഡെൽഹി മുഖ്യമന്ത്രിയായി.ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. നിലവിൽ ഡൽഹി പിസിസി അധ്യക്ഷയായിരുന്നു. 1998 മുതൽ 2013 വരെയാണ് ഡൽഹിയിൽ മുഖ്യമന്ത്രിയായത്. 2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെടുകയായിരുന്നു. ഈ തെരഞ്ഞെടുപ്പുകാലത്തും പ്രചരണരംഗത്ത് ശക്‌തമായ സാന്നിധ്യമായിരുന്നു.
2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. 2014 ൽ നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ. സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു ഇതോടെ രാജിവെക്കുകയായിരുന്നു.
1938 മാർച്ച് 31ന് ബ്രിട്ടിഷ് ഇന്ത്യയിലെ കപൂർത്തലയിലാണ് ജനനം. പരേതനായ വിനോദ് ദീക്ഷിത് ആണ് ഭർത്താവ്. മക്കൾ: സന്ദീപ് ദീക്ഷിത്, ലതികാ ദീക്ഷിത്.