ഇന്ദ്രൻസ് നായകനാകുന്ന മുഹബത്തിൻ കുഞ്ഞബ്ദുള്ളയുടെ ടീസറെത്തി

0
166

ഇന്ദ്രൻസും ബാലു വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മുഹബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ടീസര്‍ പുറത്ത് വിട്ടു. നടൻ ആസിഫ് അലി തൻ്റെ ഫേസ്ബുക്ക് പേജിലൂടയാണ് ടീസര്‍ പുറത്തു വിട്ടത്. ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഷോബിസ് സ്റ്റുഡിയോ ആഗസ്റ്റില്‍ തീയേറ്ററുകളില്‍ എത്തിക്കും. പ്രണയവും വിരഹവും കിനിയുന്ന ഓര്‍മ്മകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ളയുടെ മൊഞ്ചുള്ള ഫസ്റ്റ് ടീസർ…

Posted by Asif Ali on Friday, July 19, 2019

ഈ ചിത്രത്തിലെ ഇന്ദ്രന്‍സിന്‍റെ കഥാപാത്രം അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ ചിത്രത്തിൻ്റെ ഉള്ളടക്കമെന്നാണ് വിവരം.
ചിത്രത്തിൽ സംവിധായകൻ ലാൽജോസ് അബ്ദുള്ളയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സുഡാനി ഫ്രം നൈജീരിയയിലൂടെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മുംബൈയിലെ മലയാളികളുടെ ഹോട്ടല്‍ ജീവിതം ആദ്യമായി ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകതയും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്കുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ചിത്രത്തിൽ വന്‍ താരനിരയാണ് പ്രത്യക്ഷപ്പെടുന്നത്. രണ്‍ജി പണിക്കര്‍, പ്രേം കുമാര്‍ രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, ഖാദര്‍ തിരൂര്‍ , ടോസ്സ് ക്രിസ്റ്റി, അമര്‍ ദേവ്, സുബൈര്‍ വയനാട്, സി വി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു, അനു ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here