ശാന്താദേവി പുരസ്‌കാരം ശ്രീലക്ഷ്മിയ്ക്ക്

0
477

കോഴിക്കോട്: 2017-2018 വര്‍ഷത്തെ ശാന്താദേവി പുരസ്‌കാരത്തിന് പാലോറ എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി അര്‍ഹയായി. ശിവദാസന്‍ പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച എലിപ്പെട്ടി എന്ന നാടകത്തില്‍ കോഴിയെ അവിസ്മരണീയമാക്കിയാണ് പുരസ്‌കാരം നേടിയത്. ശാന്താദേവി അനുസ്മരണ പരിപാടിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ നവംബര്‍ 25, 26 തിയ്യതികളിലായി ശാന്താദേവി അനുസ്മരണം സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച് 25-ാം തിയ്യതി രാവിലെ 9 മണിമുതല്‍ ആനക്കുലം സാംസ്‌കാരിക നിലയത്തില്‍ വെച്ച് പ്രശസ്ത അഭിനയ പരിശീലകന്‍ കെ.വി ഗണേഷ് നയിക്കുന്ന ‘അഭിനയ പരിശീലനക്കളരി’ നടക്കും. രണ്ടാം ദിനം വെകിട്ട് 5.30ക്ക് ടൗണ്‍ഹാളില്‍ വെച്ച് സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പാട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുരസ്‌കാര സമര്‍പ്പണവും വിവിധ കലാപരിപാടികളും അരങ്ങേറും. ഷിബു മുത്താട്ട്, മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here