Homeനാടകംഷാജി.എന്‍.കരുണിന്റെ പുതിയ സിനിമ ‘ഓള്‍’; തിരക്കഥ ടി.ഡി.രാമകൃഷ്ണന്‍

ഷാജി.എന്‍.കരുണിന്റെ പുതിയ സിനിമ ‘ഓള്‍’; തിരക്കഥ ടി.ഡി.രാമകൃഷ്ണന്‍

Published on

spot_imgspot_img

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍.കരുണ്‍ പുതിയ സിനിമയുടെ പണിപ്പുരയിലേക്ക്. ജയറാം നായകനായി 2013ല്‍ പുറത്തുവന്ന ‘സ്വപാന’മാണ് ഷാജിയുടെ അവസാനം പുറത്തുവന്ന ചിത്രം. സ്ത്രീകള്‍ക്കെതിരായ നാനാതരം പീഡനങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സ്ഥലവും സമയവും കൈയടക്കുന്ന കാലത്ത് അതുതന്നെയാണ് ഷാജി പുതിയ ചിത്രത്തില്‍ വിഷയമാക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ ആശയം സംവിധായകന്റേത് തന്നെയാണ്.

പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ കൂട്ടമാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടിയാണ് ഇതില്‍ കേന്ദ്രകഥാപാത്രം. അവളുടെ മനസില്‍ കുടുംബത്തെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചും ഉരുത്തിരിയുന്ന ചിന്തകളിലൂടെയുള്ള യാത്ര എന്ന രീതിയിലാവും സിനിമയുടെ രൂപം. ‘ഓള്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘അവള്‍’ എന്നതിന്റെ വടക്കന്‍ കേരളത്തിലെ ഉച്ചാരണരീതിയാണ് സിനിമയ്ക്ക് പേരായിരിക്കുന്നത്.

ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് പുതുമുഖങ്ങളെ പരിഗണിക്കാനുള്ള ആലോചനയിലാണ് ഷാജി എന്‍.കരുണ്‍. മുന്‍ ബോളിവുഡ് താരം സ്മിതാ പാട്ടീലിന്റെ മകനും നടനുമായ പ്രതീക് ബാബറിനെ പ്രോജക്ടുമായി സഹകരിപ്പിക്കാനും ശ്രമമുണ്ട്. എം.ജെ.രാധാകൃഷ്ണനാണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. പയ്യന്നൂര്‍, വൈക്കം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണം നവംബറില്‍ ആരംഭിക്കും.

‘സ്വപാന’ത്തിന് ശേഷം മറ്റൊരു പ്രോജക്ടാണ് ഷാജി എന്‍.കരുണിന്റേതായി ആദ്യം കേട്ടത്. പ്രശസ്ത സാഹിത്യകാരന്‍ ടി.പത്മനാഭന്റെ ‘കടല്‍’ എന്ന കഥയെ ആസ്പദമാക്കി ഒരുക്കാനിരുന്ന ചിത്രത്തിന് ‘ഗാഥ’ എന്നാണ് പേരിട്ടിരുന്നത്. ആദ്യം മോഹന്‍ലാലിനെയും പിന്നീട് കമല്‍ ഹാസനെയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പരിഗണിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഈ ചിത്രം ഒരുക്കാനായിരുന്നു പദ്ധതി. ഒരു ഇന്‍ഡോ-ഫ്രഞ്ച് സംയുക്തസംരംഭമായി തീരുമാനിച്ചിരുന്ന ചിത്രം ഇപ്പോഴും അദ്ദേഹത്തിന്റെ ആലോചനയില്‍ ഉണ്ടെന്നാണ് അറിയുന്നത്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this