ഷാജി എന്‍ കരുണ്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍

0
195

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയര്‍മാനായി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിനെ സര്‍ക്കാര്‍ നിയമിച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് നിയമനം. രാജ്യാന്തര ശ്രദ്ധ നേടിയ ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ കേരളാ ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ കൂടിയാണ്. ആദ്യ ചിത്രമായ പിറവിക്ക് കാന്‍ ചലച്ചിത്രമേളയില്‍ കാമറ ദി ഓര്‍ ലഭിച്ചിരുന്നു. ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും പിറവി സ്വന്തമാക്കി. കലാ-സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്കുന്ന ‘ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ്’ പുരസ്‌കാരവും 2011-ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്വര്‍ണമെഡലോടുകൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഷാജി എന്‍ കരുണ്‍ കെഎസ്എഫ്ഡിസി രൂപീകരണ വേളയില്‍ കോര്‍പ്പറേഷന്റെ ഭാഗമായിരുന്നു. ഫിലിം ഓഫീസര്‍ പദവിയിലായിരുന്നു അന്നത്തെ നിയമനം. ആദ്യ ചെയര്‍മാന്‍ പിആര്‍എസ് പിള്ളയ്‌ക്കൊപ്പം ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഭാവിപദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന അധ്യക്ഷനാണ് നിലവില്‍ ഷാജി എന്‍ കരുണ്‍. ടിഡി രാമകൃഷ്ണന്റെ രചനയില്‍ ഷെയിന്‍ നിഗത്തെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ഓള് ആണ് ഒടുവില്‍ പുറത്തുവന്ന സിനിമ.

LEAVE A REPLY

Please enter your comment!
Please enter your name here