Homeചിത്രകലലളിതകലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കെ.എസ്. രാധാകൃഷ്ണനും കെ.കെ. മാരാർക്കും ഫെല്ലോഷിപ്

ലളിതകലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കെ.എസ്. രാധാകൃഷ്ണനും കെ.കെ. മാരാർക്കും ഫെല്ലോഷിപ്

Published on

spot_imgspot_img

കൊച്ചി: കേരള ലളിതകലാ അക്കാദമി 2018– 19ലെ സംസ്ഥാന ചിത്ര–ശില്പ പുരസ്കാരങ്ങളും ഫെലോഷിപ്പുകളും പ്രഖ്യാപിച്ചു. 75,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഫെലോഷിപ്പിന‌് പ്രശസ്ത ശില്പി കെ എസ് രാധാകൃഷ‌്ണനും ചിത്രകാരനും കലാനിരൂപകനുമായ കെ കെ മാരാരും അർഹരായി. ചിത്ര–ശില്പ പുരസ്കാരങ്ങൾ അഞ്ചുപേർക്കാണ‌് ലഭിച്ചത‌്. എ എസ് അഹല്യ, പി എസ‌് ജലജ, വിനോദ‌് അമ്പലത്തറ എന്നിവർക്ക‌് ചിത്രത്തിനും ഇ ജി ചിത്രയ‌്ക്ക‌് ശിൽപ്പത്തിനും കെ കെ ജയേഷ‌ിന‌് വുഡ‌്കട്ട‌ിനുമാണ‌് അവാർഡ‌്. 50,000 രൂപയും പ്രശസ‌്തിപത്രവും മെമന്റോയും അടങ്ങുന്നതാണ‌് പുരസ‌്കാരം. ലളിതകലാ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയർമാൻ നേമം പുഷ‌്പരാജ‌് അവാർഡ‌ുകൾ പ്രഖ്യാപിച്ചു.

ടി എസ‌് പ്രസാദ‌്, ഐ പി രഞ്ജിത‌്, കെ സചീന്ദ്രൻ, പി എ സജീഷ‌്, എൻ എം സിബിന എന്നിവർക്ക‌് പ്രത്യേക പരാമർശം ലഭിച്ചു. ഇവർക്ക‌് 25,000 രൂപയും ബഹുമതിപത്രവും ലഭിക്കും. 10,000 രൂപയും പ്രശസ‌്തിപത്രവും അടങ്ങുന്ന കലാവിദ്യാർഥികൾക്കുള്ള പുരസ‌്കാരത്തിന‌് ടി എസ‌് അശ്വതി, ആതിര കെ അനു, കെ ‌എസ‌് ശ്രീലക്ഷ‌്മി, വി സുധീഷ‌്, കെ പി വിഷ‌്ണു എന്നിവർ അർഹരായി. എസ‌് അബിരാഗ‌് രചിച്ച ‘ദ അനദർ ഡൈമെൻഷൻ–3’ എന്ന ചിത്രം മികച്ച ഭൂഭാഗ ഛായാചിത്രത്തിനുള്ള വി ശങ്കരമേനോൻ എൻഡോവ‌്മെന്റ‌് സ്വർണമെഡൽ നേടി. എൻ വി ധ്രുവരാ‌ജ‌് രചിച്ച ‘ശീർഷകമില്ല –1’ എന്ന ജലച്ചായ ചിത്രത്തിന‌് മികച്ച പ്രകൃതിദൃശ്യ ചിത്രത്തിനുള്ള വിജയരാഘവൻ എൻഡോവ‌്മെന്റ‌് സ്വർണമെഡൽ ലഭിച്ചു.

പ്രാഥമിക തെരഞ്ഞെടുപ്പിൽ അനീത ദുബൈ, പളനിയപ്പൻ, ജോസഫ് എം വർഗീസ് എന്നിവർ വിധികർത്താക്കളായപ്പോൾ എസ് ജി വാസുദേവ്, കെ എസ് രാധാകൃഷ്ണൻ, സുരേന്ദ്രൻനായർ എന്നിവരടങ്ങുന്ന സമിതിയാണ‌് അവാർഡ‌് ജേതാക്കളെ തെരഞ്ഞെടുത്തത‌്. 383 പേരിൽനിന്ന‌് തെരഞ്ഞെടുത്ത 134 കലാസൃഷ‌്ടികൾ അവാർഡിനായി പരിഗണിച്ചു. 122 പേരുടെ കലാസൃഷ‌്ടികൾ സംസ്ഥാന പ്രദർശനത്തിന‌് തെരഞ്ഞെടുത്തിട്ടുണ്ട‌്.

കലാരംഗത്തേക്ക‌് കൂടുതൽ സ‌്ത്രീകൾ കടന്നുവരുന്നത‌് അഭിമാനാർഹമാണെന്ന‌് ചെയർമാൻ പറഞ്ഞു. അവാർഡിന‌് സൃഷ‌്ടികൾ അയച്ചതും കൂടുതൽ അവാർഡ‌് നേടിയതും സ‌്ത്രീക‌ളാണ‌്. വിദ്യാർഥികളും മികച്ച സൃഷ‌്ടികളാണ‌് സമർപ്പിച്ചത‌്. ഇതും കലാരംഗത്തിന‌് ശുഭപ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, അക്കാദമി അംഗം കെ എ സോമൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജൂലൈയിൽ കണ്ണൂരിലാണ‌് അവാർഡ‌് വിതരണം

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this