സ്‌കൂള്‍ കലോത്സവ മാന്വലില്‍ പരിഷ്‌കരണം

0
570

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി, തുള്ളല്‍, നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരം നടത്തുമെന്നാണ് കലോത്സവ മാന്വല്‍ പരിഷ്‌കരണ കമ്മറ്റിയുടെ തീരുമാനം. ഇത് ഉള്‍പ്പെടെ മാന്വലില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കഥകളി സംഗീതത്തില്‍ ചേങ്ങിലയും ശ്രുതിപ്പെട്ടിയും ഉപയോഗിക്കാം. ഭരതനാട്യത്തിന് വയലിന്‍ / വീണ, മൃദംഗം, നട്ട്‌വാങ്കം, ഓടക്കുഴല്‍ എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷല്‍ ഇഫക്ട്‌സ് പാടില്ല. മോഹിനിയാട്ടത്തിന് വയലിന്‍ / വീണ, മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങള്‍ ഉപയോഗിക്കാം. മോഹിനിയാട്ടത്തിനും സ്‌പെഷല്‍ ഇഫക്ട്‌സ് പാടില്ല.

കുച്ചിപ്പുടിയില്‍ വാചാഭിനയത്തോടൊപ്പം നര്‍ത്തകി ഡയലോഗ് പറയാന്‍ പാടില്ല. ചുണ്ടനക്കുന്നതായി ഭാവിച്ച് അഭിനയിക്കണം. കേരള നടനത്തില്‍ ഇലത്താളം, കുഴിത്താളം, ഇടയ്ക്ക, മദ്ദളം, മൃദംഗം, ഓടക്കുഴല്‍,വയലിന്‍ / വീണ എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാം. കഥാ സന്ദര്‍ഭത്തിനനുസരിച്ച് മാത്രമേ ചണ്ട ഉപയോഗിക്കാവൂ.

പരിചയമുട്ട് കളിക്കുന്നതിന് തകിടിന്റെയോ ഇരുമ്പിന്റെയോ വാള്‍ ഉപയോഗിക്കാവുന്നതാണ്. സംഘനൃത്തത്തില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങള്‍ ആദ്യാവസാനം വരെ നൃത്തത്തില്‍ പങ്കാളികളായിരിക്കണം. സംഗ നൃത്തത്തിന് ആഡംബരം ഒഴിവാക്കണം.

ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടി സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ആ ജില്ലയില്‍നിന്ന് അപ്പീല്‍ മുഖാന്തരം പങ്കെടുക്കുന്ന കുട്ടികളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന അപ്പീല്‍ എന്‍ട്രിക്ക് എ ഗ്രേഡും സര്‍ട്ടിഫിക്കറ്റും നല്‍കാം.

LEAVE A REPLY

Please enter your comment!
Please enter your name here