പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടി ‘സർഗ്ഗോത്സവം’ ഏപ്രിൽ പത്തിന് ചൊവ്വാഴ്ച്ച നടക്കും. ഉള്ള്യേരിയുടെ ഗ്രാമോത്സവം എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് ‘സർഗോത്സവം’
ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിശിഷ്ട സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ ടി പി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും.