ജാതീയതയിലേക്ക് വിരൽചൂണ്ടി അശാന്തം

0
419

നിധിൻ.വി.എൻ

അശാന്തമെന്ന പേരുകേൾക്കുമ്പോൾ ജാതീയതയെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതെങ്ങനെ? അശാന്തന്റെ മൃതദ്ദേഹത്തോട് അനാദരവ് കാട്ടികൊണ്ട് ജാതീയതയിൽ അഭിരമിച്ച കേരളത്തെ നാം കണ്ടതാണ്. ജാതി വിഷയത്തിൽ രണ്ടു ചേരികളിലായി നിലകൊണ്ട്  പരസ്പരം പോരടിക്കേണ്ട അവസ്ഥയാണ് സമ്പൂർണ സാക്ഷര കേരളത്തിനുള്ളത്. പുരോഗമനവാദികളായി മേനിനടിക്കുന്നവർ പോലും ഇത്തരം വിഷയങ്ങളിൽ കൈക്കൊള്ളുന്ന നിലപാട് അപമാനകരമാണ്.

ഇവിടെയാണ് രാജേഷ് ഗുരുകൃപയുടെ ‘അശാന്തം’ വ്യത്യസ്തമാകുന്നത്. സജിത്ത് തോപ്പിൽ, സോനിയ എന്നീ സുഹൃത്തുക്കളിലൂടെ അവരുടെ സംഭാഷണത്തിലൂടെ കടന്നുപോകുന്ന ചിത്രം, പിതൃകൾക്ക് ബലിതർപ്പണം നടത്തുന്ന മണപ്പുറം പോലും ജാതീയമായി വേർതിരിയുന്നത് എങ്ങനെയെന്ന് കാട്ടിത്തരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here