വളാഞ്ചേരി: യുവ എഴുത്തുകാരൻ ശരത് പ്രകാശിന്റെ “സ: ഒരു സമരമാണ്.” എന്ന പുസ്തകത്തിന്റെ പ്രകാശനം ‘കട്ടൻ ചായ’ യുടെ ബാനറിൽ ജനുവരി 20 ശനി വളാഞ്ചേരി എം.ഇ.എസ് കോളേജിൽ വെച്ചു നടക്കുന്നു. പാട്ടും പറച്ചിലുമായി ഊരാളിയും പങ്കു ചേരുന്നു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു. വൈകിട്ട് ആറു മണി മുതലാണ് പരിപാടി.