നീതിയുടെ സന്ദേശം ഉയർത്തി ഏകപാത്ര നാടകം

0
284

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്ന സന്ദേശവുമായി സിനിമാതാരം സന്തോഷ് കീഴാറ്റൂരിന്റെ ഒറ്റയാൾ നാടകം. 20 മിനിറ്റ് ദൈർഘ്യമുള്ള നാടകമാണ് അവതരിപ്പിച്ചത്. വൈകീട്ട് അഞ്ചോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച നാടകം പഴയ സ്റ്റാൻഡിൽ സമാപിച്ചു. പെട്ടെന്നെടുത്ത തീരുമാനമായിരുന്നെന്നും മനസ്സിനെ ആഴത്തിൽ നൊമ്പരപ്പെടുത്തിയ വിഷയം പൊതുജന ശ്രദ്ധയിൽകൊണ്ടുവരാനാണ് ശ്രമിച്ചതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here