കോട്ടക്കല്‍: കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമച്വര്‍ നാടോക്തസവത്തിന് കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിരശ്ശീല ഉയര്‍ന്നു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ അധ്യക്ഷനായി. അക്കാദമി അഗവും നര്‍ത്തകിയുമായ വിപി മന്‍സിയ, കോട്ടക്കല്‍ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിച്ച ‘ഏല്യ’ നാടകം അരങ്ങേറി. ബുധന്‍ വൈകിട്ട് 6.30ന് കോഴിക്കോട് ഫ്‌ലോട്ടിങ് തിയറ്റര്‍ അവതരിപ്പിക്കുന്ന ‘കൊതി’ നാടകം അരങ്ങേറും. യുറീക്ക വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന നാടകോത്സവം 22ന് സമാപിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല