HomeWORLDചിന്തകന്‍ സമീർ അമിൻ അന്തരിച്ചു

ചിന്തകന്‍ സമീർ അമിൻ അന്തരിച്ചു

Published on

spot_img

പാരീസ്‌: പ്രശസ്‌ത മാർക്‌സിസ്‌റ്റ്‌ ചിന്തകനും സാമ്പത്തിക ശാസ്‌ത്രഞ്‌ജനും സൈദ്ധാന്തികനുമായ സമീർ അമിൻ അന്തരിച്ചു. 86 വയസ്സായിരുന്നു. പാരിസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മസ്തിഷ്‌ക ട്യൂമറിനെ തുടര്‍ന്ന് നീണ്ടനാളായി ചികിത്സയിലായിരുന്നു.

കെയ്‌റോ ഇൻസ്‌റ്റിറ്റ്യുറ്റ്‌ ഓഫ് എക്കോണമിക്‌സ്‌ മാനജ്‌മെന്റിലും സെനഗലിലെ തേർഡ്‌ വേൾഡ്‌ ഫോറം ഇൻ ഡേകറിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. (ഫഞ്ച്‌ കമ്മ്യൂണിസ്‌റ്റ്‌ പാർടിയിൽ അംഗവുമായിരുന്നു.

മുതലാളിത്തത്തെക്കുറിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും ഏതാണ്ട് മുപ്പതിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ആഗോളവത്‌കരണ കാലത്തെ മുതലാളിത്തം (ക്യാപിറ്റലിസം ഇൻ ദി എയ്‌ജ്‌ ഓഫ്‌ ഗ്ലോബലൈസേഷൻ ) ദി ലിബറൽ വൈറസ്‌, എ ലൈഫ്‌ ലുക്കിങ് ഫോർവേർഡ്‌, അക്യുമുലേഷൻ ഓഫ്‌ വേൾഡ്‌ സ്‌കെയിൽ, അൻ ഈക്യൽ ഡെപലപ്പ്‌മെന്റ്‌ , ക്രിട്ടിക് ഓഫ് യൂറോസെന്‍ട്രിസം ആന്‍ഡ് കള്‍ച്ചറിലിസം: മോഡേണിറ്റി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്‌തമായ കൃതികളാണ്‌.

1931ൽ ഈജിപ്‌റ്റിലാണ്‌ ജനനം. ഈജിപ്‌റ്റുകാരനായ പിതാവിനും ഫ്രഞ്ചുകാരിയായ മാതാവിനുമൊപ്പം ഈജിപ്‌റ്റിൽതന്നെയായിരുന്നു കുട്ടികാലം. പിന്നീട്‌ പാരീസിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡിപ്ലോമയും സ്‌റ്റാറ്റിസ്‌റ്റിക്‌സിൽ ബിരുദവും എക്കോണമിക്‌സിൽ ഡോക്‌റ്ററേറ്റും നേടി.

ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. ഇസ്‌ലാമിക രാഷ്ട്രീയ ശക്തിയായല്ല ബ്രദര്‍ ഹുഡിനെ കാണേണ്ടതെന്നും തൊഴിലാളി പ്രസ്ഥാനങ്ങളെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെയും തള്ളിക്കളയുന്നവരാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കടപ്പാട്
www.deshabhimani.com

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this