പാരീസ്: പ്രശസ്‌ത മാർക്‌സിസ്‌റ്റ് ചിന്തകനും സാമ്പത്തിക ശാസ്‌ത്രഞ്‌ജനും സൈദ്ധാന്തികനുമായ സമീർ അമിൻ അന്തരിച്ചു. 86 വയസ്സായിരുന്നു. പാരിസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മസ്തിഷ്‌ക ട്യൂമറിനെ തുടര്‍ന്ന് നീണ്ടനാളായി ചികിത്സയിലായിരുന്നു.
കെയ്‌റോ ഇൻസ്‌റ്റിറ്റ്യുറ്റ് ഓഫ് എക്കോണമിക്‌സ് മാനജ്‌മെന്റിലും സെനഗലിലെ തേർഡ് വേൾഡ് ഫോറം ഇൻ ഡേകറിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. (ഫഞ്ച് കമ്മ്യൂണിസ്‌റ്റ് പാർടിയിൽ അംഗവുമായിരുന്നു.
മുതലാളിത്തത്തെക്കുറിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും ഏതാണ്ട് മുപ്പതിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ആഗോളവത്‌കരണ കാലത്തെ മുതലാളിത്തം (ക്യാപിറ്റലിസം ഇൻ ദി എയ്‌ജ് ഓഫ് ഗ്ലോബലൈസേഷൻ ) ദി ലിബറൽ വൈറസ്, എ ലൈഫ് ലുക്കിങ് ഫോർവേർഡ്, അക്യുമുലേഷൻ ഓഫ് വേൾഡ് സ്‌കെയിൽ, അൻ ഈക്യൽ ഡെപലപ്പ്‌മെന്റ് , ക്രിട്ടിക് ഓഫ് യൂറോസെന്‍ട്രിസം ആന്‍ഡ് കള്‍ച്ചറിലിസം: മോഡേണിറ്റി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്‌തമായ കൃതികളാണ്.
1931ൽ ഈജിപ്‌റ്റിലാണ് ജനനം. ഈജിപ്‌റ്റുകാരനായ പിതാവിനും ഫ്രഞ്ചുകാരിയായ മാതാവിനുമൊപ്പം ഈജിപ്‌റ്റിൽതന്നെയായിരുന്നു കുട്ടികാലം. പിന്നീട് പാരീസിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡിപ്ലോമയും സ്‌റ്റാറ്റിസ്‌റ്റിക്‌സിൽ ബിരുദവും എക്കോണമിക്‌സിൽ ഡോക്‌റ്ററേറ്റും നേടി.
ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. ഇസ്‌ലാമിക രാഷ്ട്രീയ ശക്തിയായല്ല ബ്രദര്‍ ഹുഡിനെ കാണേണ്ടതെന്നും തൊഴിലാളി പ്രസ്ഥാനങ്ങളെയും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെയും തള്ളിക്കളയുന്നവരാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കടപ്പാട്
www.deshabhimani.com