മാങ്ങാട്ടുപറമ്പ: കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം ഗ്രീൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ‘സഹ്യാ’ എന്ന പേരിൽ നടക്കുന്ന മേള ഫെബ്രുവരി 26, 27, 28 തീയതികളിലാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് ഊന്നൽ നൽകി കൊണ്ടാണ് മേള നടക്കുന്നത്.
പരിസ്ഥിതി സംബന്ധമായ സെമിനാറുകൾ, എക്സിബിഷനുകൾ , സിനിമ പ്രദർശനം, വന്യജീവി ഫോട്ടോഗ്രാഫി മത്സരങ്ങൾ, രചന മത്സരങ്ങൾ, സായാഹനങ്ങളിൽ കലാ-സാംസ്കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഇന്ത്യയിലെ തന്നെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും ഗവേഷകരും, സാഹിത്യകാരന്മാരും, വനംവകുപ്പിലെ ഉദ്യോഗസ്ഥരും, വിവിധ സാമൂഹിക സാംസ്കരിക രാഷ്ട്രീയ നായകന്മാരും പൊതുജനങ്ങളും വിദ്യാർത്ഥികളും പങ്കെടുക്കും.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എം.എ നസീര്‍ നേച്ചര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8086472091, +91 9400670587