ലോകനൃത്തദിനത്തോടനുബന്ധിച്ച് കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് ‘സഹസ്രമയൂരം’ പരിപാടിയൊരുങ്ങുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പൂക്കാട് കലാലയത്തിന്റെയും സംയുക്താഭിഖ്യത്തിലാണ് സഹസ്രമയൂരം സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് നൃത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരക്കുന്ന പരിപാടിയ്ക്ക് ഏപ്രിൽ 29 ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക് കാപ്പാട് കടല്‍ത്തീരത്ത് തിരശ്ശീലയുയരും.